മിക്സഡ് ഡബിള്‍സ് കീരീടം ഭൂപതിയ്ക്ക്
ലണ്ടന്‍ : വിമ്പിള്‍ഡണ്‍ മിക്സഡ് ഡബിള്‍സ് കിരീടം മഹേഷ് ഭൂപതി - എലീനാ സഖ്യത്തിന്.
കെല്‍വിന്‍ ഉലിയട്ട്- ഡാനിയേല ഹനുറ്റുചോവ സഖ്യത്തെയാണ് ഇവര്‍ ഫൈനലില്‍ പരാജയപ്പെടുത്തിയത്. സ്കോര്‍ 6-2, 1-6, 6-1. ടൂര്‍ണ്ണമെന്റില്‍ മൂന്നാം സീഡായിരുന്നു മഹേഷ് ഭൂപതി-എലേന സഖ്യം.
റഷ്യാക്കാരിയാണ് എലീനാ ലിക്കോവ്സേവ. പേസിന്റെ അഭാവത്തിലും തനിക്ക് നന്നായി കളിക്കാനാവുന്നുണ്ടെന്ന് മഹേഷ് ഭൂപതി പറഞ്ഞു. എലേനയുമായി ചേര്‍ന്ന് ഭൂപതി നേടുന്ന ആദ്യ കിരീടമാണിത്. അടുത്ത കാലത്തൊന്നും പേസുമായി വീണ്ടും ഒന്നിക്കുന്ന പ്രശ്നമില്ലെന്നും ഭൂപതി പറഞ്ഞു. ഭൂപതിയുടെ ആറാമത്തെ ഗ്രാന്റ് സ്ലാം കിരീടമാണിത്.












Click it and Unblock the Notifications