ശ്രീനാഥിന് പൊലീസ് പീഡനം
മൈസൂര്‍ : മുന്‍ ഇന്ത്യന്‍ ഫാസ്റ് ബൗളര്‍ ജവഗല്‍ ശ്രീനാഥിന് പൊലീസ് വക പീഡനവും അവഹേളനവും.
ഒരു പരാതി നല്‍കാന്‍ പൊലീസ് സ്റേഷനിലെത്തിയ ശ്രീനാഥിനെയാണ് എസ്. ഐ രാജേന്ദ്ര പ്രസാദ് അപമാനിച്ചത്. എസ്. ഐയ്ക്ക് ശ്രീനാഥിനെ മനസിലായില്ലത്രേ. ഇരിക്കാന്‍ കസേര പോലും നല്‍കാതെ കാല്‍ മണിക്കൂറോളം നിര്‍ത്തിയ എസ്. ഐ. ശ്രീനാഥിനോട് തട്ടിക്കയറുകയും ചെയ്തു.
ശ്രീനാഥിനെ അപമാനിച്ച എസ്. ഐയ്ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി മല്ലികാര്‍ജുനയ്യ നിയമസഭയെ അറിയിച്ചു.
താന്‍ ആരെന്നു വെളിപ്പെടുത്താന്‍ ശ്രമിച്ച ശ്രീനാഥിനോട് ആരായാലും എനിക്കു പ്രശ്നമല്ല എന്ന മറുപടിയാണ് ലഭിച്ചത്. മുറിയിലേയ്ക്ക് വന്ന ഒരു പൊലീസുകാരന്‍ ശ്രീനാഥിനെ തിരിച്ചറിഞ്ഞതോടെയാണ് എസ്. ഐയ്ക്ക് മണ്ടത്തരം ബോധ്യമായത്. പിന്നീട് അനുനയിക്കാന്‍ ആവുന്നത് ശ്രമിച്ചിട്ടും ശ്രീനാഥ് വഴങ്ങിയില്ല.
തുടര്‍ന്ന് മൈസൂര്‍ പൊലീസ് കമ്മിഷണര്‍ സി. ചന്ദ്രശേഖരനെ നേരില്‍ കണ്ട് ശ്രീനാഥ് പരാതി നല്‍കി. അസിസ്റന്റ് പൊലീസ് കമ്മിഷണറുടെ നേതൃത്വത്തില്‍ ഒരു സംഘം അദ്ദേഹത്തിന്റെ വീട്ടിലെത്തി ക്ഷമ പറയുകയും ചെയ്തു.
മോശമായ പെരുമാറ്റത്തിന് പേരുകേട്ടയാളാണ് ആരോപണ വിധേയനായ എസ്. ഐ. രാജേന്ദ്ര പ്രസാദ്. സര്‍വീസില്‍ കയറി 20 വര്‍ഷമായെങ്കിലും ഇയാള്‍ക്ക് ഇതുവരെ സ്ഥാനക്കയറ്റം പോലും കിട്ടിയിട്ടില്ലത്രേ!












Click it and Unblock the Notifications