Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയ്ക്ക് അവിശ്വസനീയ ജയം, കിരീടവും

ലോഡ്സ്: അസാധ്യമെന്ന് കരുതിയിരുന്നതാണ് ഇന്ത്യ കൈപ്പിടിയിലൊതുക്കിയത്. 326 റണ്‍സ് എന്ന വിജയലക്ഷ്യത്തിലേക്കും ത്രിരാഷ്ട്രക്രിക്കറ്റ് ടൂര്‍ണമെന്റിലെ ചാമ്പ്യന്‍പട്ടത്തിലേക്കും മുഹമ്മദ് കെയ്ഫും യുവരാജ്സിംഗും ഇന്ത്യയെ നയിച്ചത് അവിശ്വസനീയമായ പ്രകടനത്തോടെയായിരുന്നു. മൂന്ന് പന്ത് ബാക്കിനില്‍ക്കെയാണ് ചരിത്രത്തിലെ രണ്ടാമത്തെ മികച്ച ചെയ്സിംഗ് ഇന്ത്യ പൂര്‍ണമാക്കിയത്.

ടോസ് നേടി ബാറ്റ് ചെയ്യാന്‍ തീരുമാനിച്ച ഇംഗ്ലണ്ട് അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 326 റണ്‍സ് നേടിയത്. ട്രസ്കോത്തിക്കും നാസര്‍ ഹുസൈനും സെഞ്ച്വറികളോടെ ഇംഗ്ലണ്ടിനെ കൂറ്റന്‍ സ്കോറിലേക്ക് നയിക്കുകയായിരുന്നു.

ഒരു ഘട്ടത്തില്‍ അഞ്ചിന് 146 എന്ന നിലയില്‍ പരുങ്ങുമ്പോഴാണ് കെയ്ഫും യുവരാജും അവിശ്വസനീയമായ വിക്കറ്റ് കൂട്ടുകെട്ട് പടുത്ത് ഇന്ത്യയെ വിജയത്തിലേക്ക് കൈപിടിച്ചുനടത്തിയത്. 121 റണ്‍സാണ് ഈ വിക്കറ്റ് കൂട്ടുകെട്ടില്‍ പിറന്നത്. 63 പന്തില്‍ നിന്ന് 69 റണ്‍സാണ് യുവരാജ് നേടിയത്.

മൂന്ന് പന്ത് ബാക്കിനില്‍ക്കെ സഹീര്‍ഖാന്‍ രണ്ട് റണ്‍സ് നേടി വിജയം ഇന്ത്യയുടെ പേരില്‍ കുറിച്ചു. 75 പന്തില്‍ നിന്ന് 87 റണ്‍സ് -നേടി മുഹമ്മദ് കെയ്ഫ് അപ്പോഴും പുറത്താവാതെ നില്‍ക്കുന്നുണ്ടായിരുന്നു.

കെയ്ഫാണ് മാന്‍ ഒഫ് ദി മാച്ച്. ട്രെസ്കോത്തിക്ക് മാന്‍ ഒഫ് ദ സീരിസും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+