ഇത് വേദനകള്‍ മായ്ക്കുന്ന വിജയം : ഗാംഗുലി
ലണ്ടന്‍: ഇംഗ്ലണ്ടുമായി ഇന്ത്യയില്‍ 2002 തുടക്കത്തില്‍ നടന്ന ഏകദിനപരമ്പരയുടെ വേദനപ്പിക്കുന്ന ഓര്‍മ്മകള്‍ മാച്ചുകളയുന്നതാണ് ഈ വിജയമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഗാംഗുലി. ഈ വിജയത്തെ വിവരിക്കാന്‍ എനിക്ക് വാക്കുകളില്ല. അത് അവിശ്വസനീയമായിരുന്നു.- ഗാംഗുലി പറഞ്ഞു.
ഇന്ത്യയില്‍വച്ച് ഇംഗ്ലണ്ടുമായി നടന്ന ഏകദിന പരമ്പര 2-1ന് മുന്നിട്ട് നിന്ന ശേഷമാണ് ഇന്ത്യയ്ക്ക് കൈവിട്ടുപോയത്.(ആ പരമ്പര അന്ന് 3-3 സമനിലയില്‍ അവസാനിക്കുകയായിരുന്നു.) ലോഡ്സില്‍ കൈഫും സഹീര്‍ഖാനും ചേര്‍ന്ന് വിജയം കൊയ്ത ഉടന്‍ ഷര്‍ട്ടൂരീയെറിഞ്ഞാണ് ഗാംഗുലി വിജയം ആഘോഷിച്ചത്. നിര്‍ണ്ണായക ഏകദിനത്തില്‍ വിജയിച്ചപ്പോള്‍ മുംബൈയില്‍ വച്ച് ആന്‍ഡ്രൂ ഫ്ലിന്റോഫ് വിജയമാഘോഷിച്ചതും ഇങ്ങിനെയായിരുന്നു. അന്ന് ഷര്‍ട്ട് ഉരിഞ്ഞെറിഞ്ഞുകൊണ്ട് ഫ്ലിന്റോഫ് നടത്തിയ വിജയാഹ്ലാദത്തിന് പകവീട്ടുകയായിരുന്നിരിക്കണം ഗാംഗുലി.
അന്ന് മുംബൈയില്‍ വച്ച് നിര്‍ണ്ണായകമായ ഏകദിനമാച്ചില്‍ തോറ്റ് പരമ്പരവിജയം കൈവിട്ടുപോയ നിമിഷം വേദനാജനകമായിരുന്നുവെന്ന് ഗാംഗുലി പറഞ്ഞു. ലോഡ്സിലെ വിജയത്തോടെ ഇന്ത്യ ഏകദിനപരമ്പരകള്‍ വിജയിക്കുന്ന കാര്യത്തില്‍ 2002ല്‍ റിക്കാര്‍ഡിട്ടിരിക്കുകയാണ്. ഈ വര്‍ഷം കളിച്ച എല്ലാ ഏകദിന പരമ്പരകളിലും ഇന്ത്യ മികച്ച പ്രകടനം കാഴ്ചവച്ചു. ഫൈനല്‍ എന്ന പദം ഇന്ത്യയ്ക്ക് അന്യമായിരുന്നു. പക്ഷെ ഈ ഫൈനല്‍ വിജയത്തോടെ ഞങ്ങള്‍ വിമര്‍ശകരുടെ മേല്‍ വിജയം നേടിയിരിക്കുന്നു- ഫൈനലുകളില്‍ വിജയം നേടുന്നതില്‍ ഇന്ത്യ പിന്നാക്കമാണെന്നുള്ള വിമര്‍ശകരുടെ വാദത്തെ പരിഹസിക്കുകയായിരുന്നു ഗാംഗുലി.












Click it and Unblock the Notifications