കൈഫിന്റെ വീട്ടുകാരും ടിവി ഓഫാക്കി
ലഖ്നോ: ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകരുടെപോലെ തന്നെയാണ് മുഹമ്മദ് കൈഫിന്റെ വീട്ടുകാരും ഇന്ത്യ-ഇംഗ്ലണ്ട് ഫൈനലിനോട ്പ്രതികരിച്ചത്. ടെണ്ടുല്‍ക്കര്‍ പുറത്തായതോടെ ഇന്ത്യ തോല്ക്കുമെന്ന് പ്രതീക്ഷിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരില്‍ പലരും ടിവി ഓഫാക്കിയിരുന്നു.
സച്ചിന്‍ പുറത്തായപ്പോള്‍ മുഹമ്മദ് കൈഫിന്റെ വീട്ടുകാരും കളി തോല്ക്കുമെന്ന് ഉറപ്പാക്കി ടിവി ഓഫാക്കി. നാല് വിക്കറ്റിന് 146 റണ്‍സുമായി പരുങ്ങുന്ന ഇന്ത്യ ഒരിക്കലും വിജയത്തിലെത്തുമെന്ന് ക്രിക്കറ്ററിയുന്ന ആരും വിശ്വസിച്ചില്ല.
കൈഫിന്റെ സഹോദരന്‍ സെയ്ഫും, അച്ഛന്‍ താരിഫും അമ്മ കൈസറും പുതുതായി റിലീസായ ദേവദാസ് എന്ന ഹിന്ദി ചിത്രം കാണാന്‍ തിയറ്ററിലേക്ക് പോയി. ഇന്ത്യയുടെ വിജയത്തിന് നടുനായകത്വം വഹിച്ച മുഹമ്മദ് കൈഫിന്റെ മിന്നുന്ന പ്രകടനം കാണാന്‍ വീട്ടുകാര്‍ പോലും ടിവിയ്ക്കു മുന്നിലുണ്ടായിരുന്നില്ലെന്നര്‍ത്ഥം.
പിന്നീട് തിയറ്ററില്‍ ഇടവേള സമയത്താണ് മുഹമ്മദ് കൈഫ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചെന്നും വെറും 75 പന്തില്‍ നിന്ന് പുറത്താകാതെ 87 റണ്‍സെടുത്ത മുഹമ്മദ് കൈഫാണ് മാന്‍ ഓഫ് ദി മാച്ചെന്നും അവര്‍ അറിഞ്ഞത്. വിജയം ആഹ്ലാദിക്കാന്‍ ഉടനെ കൈഫിന്റെ കുടുംബം വീട്ടിലേക്ക് മടങ്ങി.
പിന്നീട് ഞായറാഴ്ച രാവിലെ ടിവിയില്‍ റിപ്ലേ കണ്ടാണ് കൈഫിന്റെ ബാറ്റിംഗും ഇന്ത്യയുടെ അവിശ്വസനീയവിജയവും അവര്‍ ആസ്വദിച്ചത്.


Click it and Unblock the Notifications