കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിരലില്‍ പരിക്ക് : യുവരാജ് ടെസ്റിനില്ല

  • By Staff
Google Oneindia Malayalam News

ലണ്ടന്‍ : അവിശ്വസനീയമായ പ്രകടനത്തോടെ ഇന്ത്യയ്ക്ക് നാറ്റ്വെസ്റ് കിരീടം നേടിക്കൊടുക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ച യുവരാജ് സിംഗ് ടെസ്റ് കളിക്കുന്ന കാര്യം സംശയത്തില്‍.

ഫൈനലില്‍ വിരലിനേറ്റ പരിക്ക് മൂലം മൂന്നാഴ്ചയെങ്കിലും യുവരാജിന് കളിക്കളത്തില്‍ നിന്നും വിട്ടു നില്‍ക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. ടൂര്‍ണമെന്റിലൂടനീളം മികച്ച ഫോം പ്രദര്‍ശിപ്പിച്ച യുവരാജിനോടും കൈഫിനോടും ടെസ്റില്‍ പരിഗണിക്കാന്‍ വേണ്ടി ഇംഗ്ലണ്ടില്‍ തുടരാന്‍ ടീം മാനേജ്മെന്റ് അഭ്യര്‍ത്ഥിച്ചിരുന്നു. ടെസ്റില്‍ കളിക്കാനാകുമെന്ന് യുവരാജും പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു.

യുവരാജിന്റെ ചൂണ്ടുവിരലില്‍ പൊട്ടലുളളതായി ടീമിന്റെ മീഡിയാ ഓഫീസര്‍ അമൃത് മാഥൂര്‍ അറിയിച്ചു. ടെസ്റ് ടീമില്‍ യുവരാജ് ഉണ്ടാവില്ലെന്നാണ് അദ്ദേഹം നല്‍കുന്ന സൂചന.

ദിനേശ് മോംഗിയ, മുഹമ്മദ് കൈഫ് എന്നിവരില്‍ ആരെ പരിഗണിക്കണമെന്ന് ചൊവാഴ്ച ടീം മാനേജ്മെന്റ് തീരുമാനിക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X