കെയ്ഫും മോംഗിയയും ടീമില്‍ തുടരും
കൊല്‍ക്കത്ത: മുഹമ്മദ് കെയ്ഫും ദിനേശ് മോംഗിയയും ഇംഗ്ലണ്ടില്‍ പര്യടനം തുടരുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ തുടരും. ഫസ്റ് ക്ലാസ് മത്സരങ്ങള്‍ മാത്രമേ ഇവര്‍ കളിക്കുകയുള്ളൂ.
ബിസിസിഐയുടെ ജൂലായ് 16 ചൊവാഴ്ച ചേര്‍ന്ന അടിയന്തിര യോഗമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.
സപ്തംബറില്‍ നടക്കുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ കളിക്കാന്‍ എല്ലാ കളിക്കാരും ഫിറ്റായിരിക്കേണ്ടതുണ്ടെന്ന് ബിസിസിഐ പ്രസിഡന്റ് ജഗ്മോഹന്‍ ഡാല്‍മിയ പറഞ്ഞു.
ഇംഗ്ലണ്ടിനെതിരായ നാറ്റ് വെസ്റ് ട്രോഫി ഫൈനല്‍ മത്സരത്തില്‍ കൈവിരലിന് മുറിവേറ്റ യുവരാജ് സിംഗ് ഇന്ത്യയിലേക്ക് തിരിക്കും. യുവരാജിന് മൂന്നാഴ്ചത്തെ വിശ്രമം വേണ്ടതുണ്ടെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു.












Click it and Unblock the Notifications