Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉടുപ്പൂരുന്നത് ആഘോഷത്തിന്റെ ഭാഗം : ഡാല്‍മിയ

കൊല്‍ക്കൊത്ത : ത്രസിപ്പിയ്ക്കുന്ന വിജയം ലോഡ്സിലെ ബാല്‍ക്കണിയില്‍ ഉടുപ്പൂരി വീശി ആഘോഷിച്ച സൗരവ് ഗാംഗൂലിയെ ബി. സി. സി. ഐ പ്രസിഡന്റ് ജഗ്മോഹന്‍ ഡാല്‍മിയ ന്യായീകരിച്ചു.

അതൊരു വൈകാരിക പ്രകടനം മാത്രമാണ്. വിജയം ആഘോഷിക്കുന്ന ആധുനിക ശൈലിയുടെ ഭാഗം. ഡാല്‍മിയ ഇന്ത്യന്‍ ക്യാപ്റ്റനെ പിന്തുണയ്ക്കുന്നു.

ജയം ഉടുപ്പൂരി വീശി ആഘോഷിച്ച സൗരവ് ഗാംഗൂലിയെ ചിലര്‍ വിമര്‍ശിച്ചിരുന്നു. അത് ഇന്ത്യന്‍ ശൈലിയല്ലെന്നായിരുന്നു വിമര്‍ശനം.

ഇത്തരം ആഘോഷങ്ങള്‍ പലപ്പോഴും ഗാലറിയിലും സ്റേഡിയത്തിലുമൊക്കെ നടന്നിട്ടുണ്ടെന്ന് ഡാല്‍മിയ ഓര്‍മ്മിപ്പിച്ചു.

മുംബൈയിലെ വാങ്കഡെ സ്റേഡിയത്തില്‍ കളി ജയിച്ച ശേഷം ഇംഗ്ലണ്ടിന്റെ ആന്‍ഡ്രൂ ഫ്ലിന്റോഫ് നടത്തിയ പ്രകടനമാണ് ഡാല്‍മിയ ഓര്‍മ്മിപ്പിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിലെ ഇംഗ്ലണ്ട് പര്യടനത്തിലെ അവസാന മത്സരത്തിലായിരുന്നു ഇത്. ഇംഗ്ലണ്ട് ജയിച്ചയുടന്‍ കുപ്പായം വലിച്ചൂരി ഫ്ലിന്റോഫ് വാങ്കഡെ സ്റേഡിയത്തില്‍ ഓട്ട പ്രദക്ഷിണം നടത്തി. അതിന് പകരം വീട്ടാനെന്നോണമാണ് ഗാംഗൂലിയും ഉടുപ്പൂരി വീശിയത്.

ഫ്ലിന്റോഫിന്റെ പ്രകടനം സ്റേഡിയത്തിലും ഗാംഗൂലിയുടേത് ബാല്‍ക്കണിയിലുമായിരുന്നു എന്നതും വിമര്‍ശകര്‍ ഓര്‍ക്കണമെന്ന് ഡാല്‍മിയ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+