മാരത്തോണുമായി സ്പോര്‍ട്സ് കൗണ്‍സില്‍
തിരുവനന്തപുരം: കേരളാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ പ്രഥമ ദേശീയ മാരത്തോണ്‍ മത്സരം ആഗസ്ത് 30 ന് നടക്കും. ഒരു ലക്ഷം രൂപയാണ് സമ്മാനം. 42. 195 കിലോമീറ്റര്‍ ദൂരമാണ് മത്സരത്തില്‍ പങ്കെടുക്കേണ്ടവര്‍ ഓടിയെത്തേണ്ടത്.
മത്സരത്തിന്റെ റൂട്ട് ഇതുവരെ നിശ്ചയിച്ചിട്ടില്ല. ഇന്ത്യയിലെ പ്രമുഖരായ മാരത്തോണ്‍ ഓട്ടക്കാരെല്ലാം മത്സരത്തില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നതെന്ന് കേരളാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് സി. മോഹന ചന്ദ്രന്‍ അറിയിച്ചു.
അമേച്വര്‍ അത്ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (എഎഎഫ്ഐ) ഈ മാരത്തോണിനെ അംഗീകരിച്ചതിനാലാണ് ഇത് ദേശീയ മാരത്തോണ്‍ മത്സരമായി നടത്തുന്നത്. ദേശീയ കായികദിനമായതിനാലാണ് ആഗസ്ത് 30ന് മത്സരം നടത്തുന്നത്.
രണ്ടാം സ്ഥാനക്കാരന് 50,000 രൂപയും മൂന്നാം സ്ഥാനക്കാരന് 30,000 രൂപയും നല്കും. വനിതകള്‍ക്കായി 10 കിലോമീറ്റര്‍ ദൂരത്തില്‍ മിനി മാരത്തോണും സംഘടിപ്പിക്കുന്നുണ്ട്. ഇതില്‍ വിജയിക്കുന്നവര്‍ക്ക് 25,000 രൂപ നല്കും.












Click it and Unblock the Notifications