Get Updates
Get notified of breaking news, exclusive insights, and must-see stories!

ടെണ്ടുല്‍ക്കര്‍ റസ്റോറന്റുകള്‍ വരുന്നു

മുംബൈ: സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരില്‍ റസ്റോറന്റുകള്‍ വരുന്നു. സച്ചിന്‍ തന്നെയാണ് ഈ റസ്റോറന്റുകള്‍ക്ക് പിന്നില്‍. മുംബൈയില്‍ ഈ വര്‍ഷം ഒക്ടോബറില്‍ ആദ്യ റസ്റോറന്റ് പ്രവര്‍ത്തനം തുടങ്ങും. സമ്പന്നരായ ഉപഭോക്താക്കളെ ലക്ഷ്യമിട്ടിട്ടുള്ളതായിരിക്കും ഈ റസ്റോറന്റുകള്‍.

പേര് ടെണ്ടുല്‍ക്കേഴ്സ് റസ്റോറന്റ് . ആദ്യ റസ്റോറന്റ് ദക്ഷിണ മുംബൈയിലെ റീഗല്‍ തീയറ്ററിനടുത്താണ് ഉയരുന്നത്. 5,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ളതായിരിക്കും ഈ റസ്റോറന്റ്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഈ വ്യവസായത്തില്‍ 51 ശതമാനം മുതല്‍ മുടക്കും.

സ്കാന്റിനേവിയന്‍ റസ്റോറന്റുകളുടെ മാതൃകയിലായിരിക്കും ഇത്. റസ്റോറന്റില്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ടുള്ള ഓര്‍മ്മകളുണര്‍ത്തുന്ന വസ്തുക്കളും പ്രദര്‍ശിപ്പിക്കും. ക്രിക്കറ്റുമായി ബന്ധപ്പെട്ട പേരുകളും ഉപയോഗിക്കും. വിശ്രമമുറിയ്ക്ക് ഓവല്‍ എന്നായിരിക്കും പേര്.

ടെണ്ടുല്‍ക്കറുടെ പേരില്‍ ഒരു ആഗോള റസ്റോറന്റ് ശൃംഖല ആരംഭിക്കുക എന്നത് സച്ചിന്റെ ഏജന്റായിരുന്ന മാര്‍ക് മസ്കരാനസിന്റെ ആശയമായിരുന്നു. ഇപ്പോള്‍ പ്രമുഖ ഹോട്ടല്‍ വ്യവസായി സഞ്ജയ് നരാംഗ് ആണ് സച്ചിനുമായി ചേര്‍ന്ന് റസ്റോറന്റ് തുടങ്ങുന്നത്. ടെണ്ടുല്‍ക്കേഴ്സ് എന്ന പേരില്‍ റസ്റോറന്റുകള്‍ ആരംഭിക്കാമോ എന്ന് ചോദിച്ച് മാര്‍ക് നേരത്തെ സമീപിച്ചിരുന്നതായി സഞ്ജയ് നരാംഗ് പറഞ്ഞു.

അന്താരാഷ്ട്ര മെനു ആയിരിക്കും റസ്റോറന്റിലേത്. ഒപ്പം സച്ചിന് ഇഷ്ടപ്പെട്ട വിഭവങ്ങള്‍ പ്രത്യേകം ഉണ്ടായിരിക്കും. - നരാംഗ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+