Get Updates
Get notified of breaking news, exclusive insights, and must-see stories!

ബ്രസീല്‍ കോച്ച് പെലെയ്ക്കെതിരെ

സാന്‍ഡിയാഗോ : പെലെയ്ക്ക് ഫുട്ബാള്‍ അറിയില്ലെന്ന് ബ്രസീല്‍ കോച്ച് സ്കൊളാരി.

ഒരു ചിലി പത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ലോകത്തെ ഫുട്ബാള്‍ ഇതിഹാസമായി വാഴ്ത്തപ്പെടുന്ന പെലെയ്ക്കെതിരെ സ്കൊളാരി ആഞ്ഞടിച്ചത്. ലോകകപ്പ് നല്‍കുന്ന ചടങ്ങില്‍ പെലെ ഇല്ലായിരുന്നെങ്കില്‍ കളിക്കാര്‍ക്ക് അത് കൂടുതല്‍ സന്തോഷമായേനെയെന്ന് സ്കൊളാരി തുറന്നടിച്ചു.

പെലെയില്‍ നിന്നും കപ്പ് വാങ്ങാന്‍ അവര്‍ക്കിഷ്ടമല്ലായിരുന്നു കോച്ച് വെളിപ്പെടുത്തി. കളി ജയിക്കണമെങ്കില്‍ പെലെ പറയുന്നത് ശ്രദ്ധിച്ചു കേള്‍ക്കുകയും അതിന് നേരെ വിപരീതമായി പ്രവര്‍ത്തിക്കുകയും വേണമെന്ന് അദ്ദേഹം പരിഹസിച്ചു.

ലോകകപ്പിന് മുമ്പ് ബ്രസീല്‍ ടീമിന്റെ കടുത്ത വിമര്‍ശകനായിരുന്നു പെലെ. ടീം കപ്പ് നേടില്ലെന്നും പരമ്പരാഗത ലാറ്റിനമേരിക്കന്‍ ഫുട്ബാള്‍ ശൈലി സ്കൊളാരി നശിപ്പിക്കുന്നെന്നും പെലെ അഭിപ്രായപ്പെട്ടിരുന്നു.

ഒരു കോച്ചെന്ന നിലയില്‍ പെലെ വട്ടപ്പൂജ്യമാണ്. അദ്ദേഹത്തിന്റെ വിലയിരുത്തലെല്ലാം തെറ്റായിരുന്നു. ലോകകപ്പ് നടക്കുമ്പോള്‍ ടീം താമസിച്ചിരുന്ന ഹോട്ടലില്‍ പെലെ വന്നിരുന്നെങ്കില്‍ അദ്ദേഹത്തിന് തണുത്ത സ്വീകരണം ലഭിക്കുമായിരുന്നെന്നും സ്കൊളാരി പറഞ്ഞു.

മഹാനായ കളിക്കാരനായതു കൊണ്ടാണ് അദ്ദേഹത്തെ സമ്മാനദാന ചടങ്ങിന് ക്ഷണിച്ചത്. ബ്രസീല്‍ ഫുട്ബാളിന്റെ മാതൃകാ പുരുഷനുമാണ് അദ്ദേഹം. എന്നാല്‍ അദ്ദേഹത്തിന്റെ വിശകലനങ്ങള്‍ സമ്പൂര്‍ണ അബദ്ധങ്ങളാണെന്ന് സ്കൊളാരി പറയുന്നു.

വിമര്‍ശന ശരങ്ങളേറ്റു വാങ്ങിയ 3-5-2 ശൈലിയോട് താന്‍ അര്‍ജന്റീനയുടെ കോച്ച് മാര്‍സിലോ ബെയില്‍സയോട് കടപ്പെട്ടിരിക്കുന്നുവെന്ന് സ്കൊളാരി വെളിപ്പെടുത്തി. 4-4-2 ശൈലിയില്‍ നിന്നുളള ബ്രസീലിന്റെ പിന്മാറ്റം പെലെയെ വല്ലാതെ ചൊടിപ്പിച്ചിരുന്നു. ലോകകപ്പ് നേടാന്‍ ബ്രസീലിനെ സഹായിച്ചത് ഈ ശൈലീമാറ്റമാണെന്നാണ് സ്കൊളാരിയുടെ വാദം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+