ഹുസൈന് സെഞ്ച്വറി; ഇംഗ്ലണ്ട് നാലിന് 257
ലണ്ടന്‍: ഇന്ത്യയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് നാല് വിക്കറ്റിന് 257 റണ്‍സെടുത്തു. ക്യാപ്റ്റന്‍ നാസര്‍ ഹുസൈന്റെ ഉജ്വല സെഞ്ച്വറിയുടെ മികവിലാണ് ഇംഗ്ലണ്ട് ഭേദപ്പെട്ട സ്കോര്‍ നേടിയത്.
120 റണ്‍സെടുത്ത നാസര്‍ ഹുസൈന്‍ പുറത്താവാതെ നില്‍ക്കുകയാണ്. ടോസ് നേടി ബാറ്റിഗ് തിരഞ്ഞെടുത്ത നാസര്‍ ഹുസൈന്‍ തന്റെ തീരുമാനം ശരിയാണെന്ന് ഉജ്വല പ്രകടനത്തിലൂടെ തെളിയിച്ചു.
64 റണ്‍സ് നേടിയ ജോണ്‍ ക്രോളി ക്യാപ്റ്റന് ഉറച്ച പിന്തുണ നല്‍കി. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ 145 റണ്‍സാണെടുത്തത്. മൂന്ന് വിക്കറ്റിന് 78 എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് ഇരുവരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്.
ഇന്ത്യയ്ക്ക് വേണ്ടി സഹീര്‍ഖാന്‍ രണ്ട് വിക്കറ്റെടുത്തു. അഗാര്‍ക്കറും ഷെവാഗും ഓരോന്നും.












Click it and Unblock the Notifications