Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യ 170 റണ്‍സിന് തോറ്റു

ലണ്ടന്‍: ആദ്യ ടെസ്റ് മത്സരത്തില്‍ ഇംഗ്ലണ്ടിന് വിജയം. ലോഡ്സില്‍ നടന്ന മത്സരത്തില്‍ 170 റണ്‍സിനാണ് ഇംഗ്ലണ്ട് ഇന്ത്യയ്ക്കെതിരെ വിജയം കൊയ്തത്.

568 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയുടെ ഇന്നിംഗ്സ് 397 റണ്‍സിന് അവസാനിച്ചു. അജിത് അഗാര്‍ക്കറുടെ നേതൃത്വത്തില്‍ വാലറ്റക്കാരുടെ ചെറുത്തുനില്പായിരുന്നു ഇന്ത്യയ്ക്ക് ആകെ എടുത്തു പറയാവുന്ന നേട്ടം.

മികച്ച ബാറ്റ്സ്മാന്‍മാരെല്ലാം ഇംഗ്ലീഷ് ബൗളര്‍മാര്‍ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞപ്പോള്‍ അഗാര്‍ക്കറുടെ നേതൃത്വത്തില്‍ നടത്തിയ അപ്രതീക്ഷിതമായ ആക്രമണം ഹരം പകരുന്നതായിരുന്നു. ലോഡ്സില്‍ നടത്തിയ പോരാട്ടത്തില്‍ പുറത്താകാതെ 109 റണ്‍സെടുത്ത അഗാര്‍ക്കര്‍ ടെസ്റ് ക്രിക്കറ്റിലെ ആദ്യ സെഞ്ച്വറി നേടി.

74 റണ്‍സെടുത്ത വിവിഎസ് ലക്ഷ്മണും 63 റണ്‍സെടുത്ത രാഹുല്‍ ദ്രാവിഡും 53 റണ്‍സെടുത്ത വാസിം ജാഫറും ആണ് അഗാര്‍ക്കറിന് പുറമെ ഇന്ത്യയുടെ ഭാഗത്ത് നിന്ന് അല്പമെങ്കിലും ചെറുത്തുനിന്നത്.

കളിയുടെ അവസാനദിവസമായ ജൂലായ് 29 തിങ്കളാഴ്ച ആറ് വിക്കറ്റിന് 232 റണ്‍സെന്ന നിലയില്‍ ബാറ്റിംഗിനിറങ്ങുമ്പോള്‍ ഇന്ത്യയുടെ പരാജയം ഉറപ്പായിരുന്നു. 38 റണ്‍സെടുത്ത വിവിഎസ് ലക്ഷ്മണും 28 റണ്‍സെടുത്ത അജിത് അഗാര്‍ക്കറും ബാറ്റ് ചെയ്യാനിറങ്ങുമ്പോള്‍ ഉച്ച സമയത്തിന് മുമ്പ് ഇന്ത്യന്‍ ഇന്നിംഗ്സ് അവസാനിക്കുമെന്ന് കരുതിയതാണ്.

എന്നാല്‍ ലക്ഷ്മണും അഗാര്‍ക്കറും ചേര്‍ന്ന് ഇന്ത്യയെ ഏറെ മുന്നോട്ട് കൊണ്ടുപോയി. ഒടുവില്‍ 74 റണ്‍സെടുത്ത് നില്ക്കെ ലക്ഷ്മണ്‍ ജോണ്‍സിന്റെ പന്തില്‍ പുറത്തായതോടെ ഇന്ത്യയുടെ പരാജയം ഉറപ്പായി. പക്ഷെ കുംബ്ല, സഹീര്‍ഖാന്‍, ആശിശ് നെഹ്റ എന്നിവരുടെ സഹായത്തോടെ സെഞ്ച്വറി നേടിയ അഗാര്‍ക്കറിന്റെ ബാറ്റിംഗ് ക്രിക്കറ്റിലെ മറക്കാനാവാത്ത ഇന്നിംഗ്സായി ഓര്‍മ്മിക്കപ്പെടും. ലഞ്ചിന് ഒമ്പത്വിക്കറ്റിന് 353 എന്ന നിലയിലായിരുന്ന ഇന്ത്യന്‍ ഇന്നിംഗ്സ് പിന്നീട് 44 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത ശേഷമാണ് അവസാനിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+