കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചരിത്രം സൃഷ്ടിച്ച് അഞ്ജു

  • By Staff
Google Oneindia Malayalam News

മാഞ്ചസ്റര്‍: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ആദ്യമായി അത്ലറ്റിക്സില്‍ മെഡല്‍ നേടി അഞ്ജു ബി. ജോര്‍ജ്ജ് ചരിത്രം സൃഷ്ടിച്ചു. വനിതകളുടെ ലോഗ്ജംപിലാണ് മലയാളി താരം അഞ്ജു ബി. ജോര്‍ജ്ജ് വെങ്കലം നേടിയത്.

കേരളത്തിന്റെ സൂപ്പര്‍താരമായിരുന്ന പി.ടി. ഉഷയ്ക്കുപോലും സ്വന്തമാക്കാന്‍ കഴിയാത്ത നേട്ടമാണ് അഞ്ജു ബി. ജോര്‍ജ്ജ് സ്വന്തമാക്കിയിരിക്കുന്നത്. 6.49 മീറ്ററാണ് അഞ്ജു ബി. ജോര്‍ജ്ജ് ചാടിയത്. 6.70 മീറ്റര്‍ ചാടിയ ജമൈക്കയുടെ എല്‍വ ഗൗള്‍ബോ സ്വര്‍ണ്ണം നേടി.

കഴിഞ്ഞ 17 കോമണ്‍വെല്‍ത്ത് ഗെയിംസുകളില്‍ അത്ലറ്റിക്സില്‍ ഇതുവരെ ഒരു ഇന്ത്യന്‍ താരവും മെഡല്‍ നേടിയിട്ടില്ലാത്തതിനാല്‍ 25 കാരിയായ അഞ്ജു ബി. ജോര്‍ജ്ജ് കായികചരിത്രത്തില്‍ സ്ഥാനംപിടിക്കും.

മാഞ്ചസ്ററില്‍ മത്സരങ്ങള്‍ വീക്ഷിക്കാന്‍ എത്തിയിരിക്കുന്ന പി.ടി. ഉഷ അഞ്ജു ബി. ജോര്‍ജ്ജിനെ അഭിനന്ദിച്ചു. ലോംഗ്ജമ്പില്‍ അഞ്ജു ബി. ജോര്‍ജ്ജ് ഫൈനലിലെത്തിയപ്പോള്‍ തന്നെ പി.ടി. ഉഷ അതിനെക്കുറിച്ച് ഒരു മലയാളപത്രത്തില്‍ എഴുതുന്ന കോളത്തില്‍ പ്രത്യേകിച്ച് എടുത്ത് പറഞ്ഞിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X