വനിതാ ഹോക്കിയില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം
മാഞ്ചസ്റര്‍: കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ചരിത്രത്തിലാദ്യമായി വനിതാ ഹോക്കിയില്‍ ഇന്ത്യ സ്വര്‍ണം നേടി. ഗെയിംസില്‍ ഇന്ത്യന്‍ താരങ്ങള്‍ മെഡല്‍ കൊയ്ത ആഗസ്ത് മൂന്ന് ശനിയാഴ്ച സ്വര്‍ണശേഖരം 29 ആക്കിയ ഇന്ത്യ മെഡല്‍ നിലയില്‍ കാനഡയെ പിന്തള്ളി മൂന്നാമതെത്തി.
ഇംഗ്ലണ്ടിനെ 3-2ന് തോല്പിച്ചാണ് ഇന്ത്യന്‍ വനിതകള്‍ ഹോക്കിയിലെ ചരിത്ര വിജയം കുറിച്ചത്.
ആദ്യപകുതിയില്‍ 2-2 എന്ന നിലയിലായിരുന്നു. ആദ്യത്തെ രണ്ട് ഗോളുകള്‍ നേടിയത് ഇന്ത്യയാണ്. ഇംഗ്ലണ്ട് തുടര്‍ച്ചയായി രണ്ട് ഗോളടിച്ച് സമനില നേടി. രണ്ടാം പകുതിയില്‍ ആരും ഗോളടിക്കാത്തതിനെ തുടര്‍ന്ന് എക്സ്ട്രാ സമയത്തേക്ക് നീങ്ങിയ കളിയില്‍ മമതാ ബരാക്കിന്റെ ഗോള്‍ഡന്‍ ഗോളിലൂടെയാണ് ഇന്ത്യ വിജയിച്ചത്.
ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായേക്കുമെന്ന സ്ഥിതിയില്‍ അത്യുജ്വല പോരാട്ടത്തിലൂടെ തിരിച്ചുവന്നാണ് ഇന്ത്യ വെന്നിക്കൊടി പാറിച്ചത്. സെമിയില്‍ ന്യൂസിലാന്റിനെയാണ് ഇന്ത്യ തോല്പിച്ചത്.
ബോക്സിംഗില്‍ അലി ഖമ്മറും ഷൂട്ടിംഗില്‍ ജസ്പാല്‍റാണയും ശനിയാഴ്ച സ്വര്‍ണം നേടി.












Click it and Unblock the Notifications