Get Updates
Get notified of breaking news, exclusive insights, and must-see stories!

ആസ്ത്രേല്യ പാക് പര്യടനം റദ്ദാക്കി

സിഡ്നി: പാകിസ്ഥാനിലേക്കുള്ള ക്രിക്കറ്റ് പര്യടനം ആസ്ത്രേല്യ റദ്ദാക്കി. കളിക്കാര്‍ക്ക് സുരക്ഷിതത്വം പോരെന്ന കാരണത്താലാണ് ഈ തീരുമാനമെന്ന് ആസ്ത്രേല്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ആഗസ്ത് ഒമ്പത് വെള്ളിയാഴ്ച അറിയിച്ചു.

അതേ സമയം മറ്റേതെങ്കിലും രാജ്യത്ത് വച്ച് കളിക്കാന്‍ തയ്യാറാണെന്നും ആസ്ത്രേല്യ അറിയിച്ചു. ഒക്ടോബറിലാണ് പര്യടനം നിശ്ചയിച്ചിരുന്നത്. പാകിസ്ഥാനില്‍ ആസ്ത്രേല്യന്‍ ടീമിന് സുരക്ഷിതത്വമില്ലെന്ന് പരിശോധനയില്‍ മനസ്സിലായതായി ആസ്ത്രേല്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

പാകിസ്ഥാനിലെ ആസ്ത്രേല്യന്‍ ഹൈകമ്മീഷണര്‍ ഓഫീസില്‍ നിന്നാണ് ടീമിന് സുരക്ഷിതത്വമില്ലെന്ന അറിയിപ്പെത്തിയത്. ഈയിടെ ക്രിസ്ത്യന്‍ സ്കൂളിലെ ആറുപേരെ വധിച്ച സംഭവമാണ് ആസ്ത്രേല്യയയുടെ തീരുമാനത്തിന് കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കാരണം ഈ ക്രിസ്തീയ സ്കൂളുകളില്‍ ഒട്ടേറെ ആസ്ത്രേല്യക്കാരായ കുട്ടികളും പഠിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+