ബാറ്റിംഗില്‍ സച്ചിന്‍ അഞ്ചാമത്
ലണ്ടന്‍ : ടെസ്റ് ക്രിക്കറ്റിലെ ആദ്യ 10 റാങ്കുകളില്‍ ഇന്ത്യയില്‍ നിന്നും ബാറ്റിംഗില്‍ സച്ചിനും ബൗളിംഗില്‍ കുംബ്ലെയും മാത്രം. പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സ്(പിഡബ്ല്യുസി) എന്ന റേറ്റിംഗ് ഏജന്‍സിയാണ് പട്ടിക തയ്യാറാക്കിയത്.
ആസ്ട്രേലിയയുടെ ആദം ഗില്‍ക്രിസ്റ് 881 പോയിന്റോടെ ബാറ്റിംഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. രണ്ടാം സ്ഥാനത്ത് ഇന്‍സമാം ഉള്‍ ഹഖും മൂന്നാം സ്ഥാനത്ത് ബ്രയന്‍ ലാറയുമാണ്.
നോട്ടിംഗ്ഹാം ടെസ്റിലെ രണ്ടാം ഇന്നിംഗ്സില്‍ നേടിയ 92 റണ്‍സിന്റെ ബലത്തില്‍ 808 പോയിന്റോടെ സച്ചിന്‍ അഞ്ചാം സ്ഥാനം നിലനിര്‍ത്തി.
ബൗളിംഗില്‍ ഗ്ലെന്‍ മഗ്രാത്ത് 908 പോയിന്റോടെ ഒന്നാം സ്ഥാനത്ത് തുടരുന്നു.മുത്തയ്യാ മുരളീധരനാണ് രണ്ടാം സ്ഥാനത്ത്. ഷോണ്‍ പൊളേളാക്ക്, ഷെയിന്‍ വോണ്‍ എന്നിവര്‍ യഥാക്രമം മൂന്നും നാലും സ്ഥാനത്താണ്.
676 പോയിന്റോടെ അനില്‍ കുംബ്ലെ എട്ടാം സ്ഥാനത്താണ്.
ബാറ്റിംഗിലെ ആദ്യ 10 റാങ്കുകാരും പോയിന്റും
1. ആദം ഗില്‍ക്രിസ്റ് - ആസ്ത്രേലിയ - 881
2. ഇന്‍സമാം ഉള്‍ ഹഖ് - പാകിസ്താന്‍ - 852
3. ബ്രയന്‍ ലാറ - വെസ്റ് ഇന്‍ഡീസ് - 837
4. മാത്യൂ ഹെയ്ഡന്‍ - ആസ്ത്രേലിയ - 836
5. സച്ചിന്‍ തെണ്ടുല്‍ക്കര്‍- ഇന്ത്യ - 808
6. ജാക്ക് കാലിസ് - ദക്ഷിണാഫ്രിക്ക - 783
7. മഹേല ജയവര്‍ദ്ധനെ- ശ്രീലങ്ക - 780
8. ആന്‍ഡി ഫ്ലവര്‍ - സിംബാബ്വെ - 776
9. ഹെര്‍ഷലെ ഗിബ്സ് - ദക്ഷിണാഫ്രിക്ക - 764
10. മാര്‍ക്ക് ട്രെക്കോസ്തിക് - ഇംഗ്ലണ്ട് - 758
ബൗളിംഗ് ആദ്യ 10 റാങ്കുകാര്‍
1. ഗ്ലെന്‍ മഗ്രാത്ത് - ആസ്ട്രേലിയ - 908
2. മുത്തയ്യാ മുരളീധരന്‍ - ശ്രീലങ്ക- 899
3. ഷോണ്‍ പൊളേളാക്ക് - ദക്ഷിണാഫ്രിക്ക- 874
4. ഷെയിന്‍ വോണ്‍ - ആസ്ട്രേലിയ - 764
5. സഖ്ലയിന്‍ മുഷ്ത്താഖ് - പാകിസ്താന്‍ - 710
6. മാത്യു ഹൊഗാഡ് - ഇംഗ്ലണ്ട്- 696
7. വഖാര്‍ യൂനിസ് - പാകിസ്താന്‍- 695
8. അനില്‍ കുംബ്ലെ - ഇന്ത്യ- 676
9. ആന്‍ഡ്രു കാഡിക്ക് - ഇംഗ്ലണ്ട് - 674
10. ഡാരന്‍ ഗഫ് - ഇംഗ്ലണ്ട് - 668












Click it and Unblock the Notifications