കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരാറില്‍ ഒപ്പിടാന്‍ ബിസിസിഐ

  • By Staff
Google Oneindia Malayalam News

ദില്ലി: അടുത്ത മാസം ശ്രീലങ്കയില്‍ നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ പങ്കെടുക്കാന്‍ വേണ്ടിയെങ്കിലും കരാറില്‍ ഒപ്പിടാന്‍ ബിസിസിഐ. ചാമ്പ്യന്‍സ് ട്രോഫി കഴിയുമ്പോഴേക്കും ഐസിസിയുമായി കരാറിനെക്കുറിച്ച് കൂടുതല്‍ ചര്‍ച്ച ചെയ്ത് പരിഹാരമുണ്ടാക്കാമെന്നാണ് ബിസിസിഐ പറയുന്നത്.

കരാറില്‍ ഒപ്പിടാന്‍ വിസമ്മതിക്കുന്ന പ്രമുഖ കളിക്കാരോടാണ് ബിസിസിഐയുടെ അവസാനവട്ട അപേക്ഷ. ചാമ്പ്യന്‍സ് ട്രോഫിയ്ക്ക് ശേഷം വിശദമായി ഐസിസിയുമായി കരാര്‍ സംബന്ധിച്ച് ചര്‍ച്ച നടത്തി, കളിക്കാര്‍ക്കനുകൂലമായ ഒരു തീരുമാനമുണ്ടാക്കാമെന്നും ബിസിസിഐ പ്രസിഡന്റ് ജഗ്മോഹന്‍ ഡാല്‍മിയ പറഞ്ഞു.

ചാമ്പ്യന്‍സ് ട്രോഫിക്ക് വേണ്ടി കളിക്കാര്‍ ഐസിസി കരാറില്‍ ഒപ്പുവച്ചില്ലെങ്കില്‍ കാര്യങ്ങള്‍ വഷളാകുമെന്നും ജഗ്മോഹന്‍ ഡാല്‍മിയ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. കരാറില്‍ ഇപ്പോള്‍ ഒപ്പിട്ടാല്‍ അത് ചാമ്പ്യന്‍സ് ട്രോഫിക്ക് മാത്രം ബാധകമാണെന്ന് ഐസിസിയെ ബോധ്യപ്പെടുത്താമെന്നും ജഗ്മോഹന്‍ ഡാല്‍മിയ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X