ഐസിസി ട്രോഫി : ഇന്ത്യ ടീമിനെ പ്രഖ്യാപിച്ചില്ല
മുംബൈ : പരസ്യക്കരാര്‍ വിവാദം ഒത്തുതീരാത്തതിനാല്‍ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടീമിനെ ഉടന്‍ പ്രഖ്യാപിക്കാന്‍ നിര്‍വാഹമില്ലെന്ന് ബിസിസിഐ.
വെളളിയാഴ്ചയ്ക്കകം ടീമിനെ പ്രഖ്യാപിക്കണമെന്നാണ് ഐസിസി നിര്‍ദ്ദേശിച്ചിരുന്നത്. ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന 12 രാജ്യങ്ങളില്‍ ഇന്ത്യ മാത്രമാണ് ടീമിനെ പ്രഖ്യാപിക്കാത്തത്.
ഐസിസിയുടെ ഔദ്യോഗിക സ്പോണ്‍സര്‍മാരിലൊന്നായ സൗത്ത് ആഫ്രിക്കന്‍ എയര്‍ലൈന്‍സിന്റെ എതിരാളികളായ സഹാറാ ഇന്ത്യ എയര്‍ലൈന്‍സുമായി ബിസിസിഐ ഉണ്ടാക്കിയ കരാറാണ് പ്രതിസന്ധിയ്ക്കിടയാക്കിയത്. സച്ചിനും ഗാംഗൂലിയുമുള്‍പ്പെട്ട മുതിര്‍ന്ന കളിക്കാര്‍ ഐസിസി കരാറിനെ ശക്തിയായി എതിര്‍ക്കുന്നു. ഇന്ത്യ ടീമിനെ പ്രഖ്യാപിച്ചാലും സച്ചിനും ഗാംഗൂലിയും ഉള്‍പ്പെടുന്ന കാര്യം സംശയമാണ്.
ആസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, വെസ്റ് ഇന്‍ഡീസ് ടീമുകളും ഐസിസിയുടെ പുതിയ സ്പോണ്‍സര്‍ഷിപ്പ് നിബന്ധനകളെ എതിര്‍ക്കുകയാണ്.












Click it and Unblock the Notifications