Get Updates
Get notified of breaking news, exclusive insights, and must-see stories!

ആനന്ദിന് മെയ്ന്‍സ് ചെസ് കിരീടം

മെയ്ന്‍സ്: ആദ്യ റൗണ്ടിലെ പരാജയത്തിന് ശേഷം ശക്തമായി തിരിച്ചുവന്ന വിശ്വനാഥന്‍ ആനന്ദ് ഒടുവില്‍ മെയ്ന്‍സ് റാപ്പിഡ് ചെസ് കിരീടം സ്വന്തമാക്കി. ലോകചാമ്പ്യന്‍ കൂടിയായ ഉക്രെയ്ന്റെ റസ്ലന്‍ പൊനൊമറിയോവിനെയാണ് ആനന്ദ് തോല്പിച്ചത്.

ഇതോടെ റാപ്പിഡ് ചെസ്സിലെ തന്റെ മേധാവിത്വം ആനന്ദ് നിലനിര്‍ത്തി. എട്ട് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ ആനന്ദ് 4.5 പോയിന്റ് നേടി. റസ്ലന് 3.5 പോയിന്റേ ലഭിച്ചുള്ളൂ.

മൂന്നാം മത്സരത്തിലാണ് റസ്ലന്‍ ആനന്ദിനെ തോല്പിച്ച് കനത്ത വെല്ലുവിളിയുയര്‍ത്തിയത്. എന്നാല്‍ ആനന്ദ് പിന്നീട് ശക്തമായി തിരിച്ചുവരികയായിരുന്നു. ആറ് ഗെയിമുകള്‍ അവസാനിച്ചപ്പോള്‍ ഇരുവരും മൂന്ന് പോയിന്റുകള്‍ വീതം നേടി സമനിലയിലായിരുന്നു. പിന്നീട് ആനന്ദ് ഒരു വിജയം നേടി. ഒരു ഗെയിം സമനിലയില്‍ അവസാനിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+