കളിക്കാര്‍ വഴങ്ങുന്നില്ല, രണ്ടാം നിര ടീം പോയേയ്ക്കും
മുംബൈ : ഐസിസിയുടെ പരസ്യക്കരാറില്‍ ഒപ്പിടാന്‍ സച്ചിനും ഗാംഗൂലിയും ദ്രാവിഡും വിസമ്മതിച്ചതിനിടെ ചാമ്പ്യന്‍സ് ട്രോഫിയ്ക്കുളള ടീമിനെ തിരഞ്ഞെടുക്കാന്‍ സെലക്ഷന് കമ്മിറ്റി ചൊവാഴ്ച യോഗം ചേരുന്നു.
രണ്ടാം നിര ടീമിനെയാവും ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിയ്ക്ക് അയയ്ക്കുന്നത്. ഐസിസി ട്രോഫിയ്ക്കു വേണ്ടി മാത്രം കരാറില്‍ ഒപ്പിടാനും ഐസിസിയുമായി പിന്നീട് ചര്‍ച്ച ചെയ്ത് ലോകകപ്പിനു മുമ്പ് പ്രശ്നം ഒത്തു തീര്‍ക്കാമെന്നും ബിസിസിഐ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഈ നിര്‍ദ്ദേശം കളിക്കാര്‍ തളളിക്കളഞ്ഞു. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30നകം കരാറില്‍ ഒപ്പിടണമെന്നായിരുന്നു ബോര്‍ഡിന്റെ അന്ത്യശാസനം.
മൂന്നു ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനാണ് ബോര്‍ഡ് കളിക്കാരോട് ആവശ്യപ്പെട്ടത്. 1. ഐസിസിയും ബിസിസിയും ഒപ്പിട്ട കരാര്‍ അനുസരിക്കാന്‍ നിങ്ങള്‍ തയ്യാറുണ്ടോ?2. ഔദ്യോഗിക സ്പോണ്‍സര്‍മാരെ സംരക്ഷിക്കുന്ന ഐസിസി കരാര്‍ ഒപ്പിട്ട് ചാമ്പ്യന്‍സ് ട്രോഫിയില്‍ പങ്കെടുക്കാന്‍ സമ്മതമാണോ?3. ഇപ്പോഴത്തെ കരാറില്‍ ഒപ്പിടില്ലെന്ന തീരുമാനത്തില്‍ ഉറച്ചു നില്ക്കുകയാണോ?
ആദ്യത്തെ രണ്ടു ചോദ്യങ്ങള്‍ക്കും ഇല്ല എന്നും മൂന്നാമത്തെ ചോദ്യത്തിന് അതെ എന്നുമാണ് താരങ്ങള്‍ നല്കിയ മറുപടി.
അതിനിടെ നിബന്ധനകള്‍ അടിച്ചേല്‍പ്പിക്കാനുളള ഐസിസിയുടെ തീരുമാനത്തിനെതിരെ സംഘടിക്കാനും കളിക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. മുന്‍ ക്യാപ്റ്റനും കമന്റേറ്ററുമായ രവിശാസ്ത്രി കളിക്കാര്‍ക്കു വേണ്ടി മധ്യസ്ഥ ശ്രമങ്ങള്‍ നടത്തിയേക്കുമെന്നും സൂചനയുണ്ട്. ഇക്കാര്യം ബിസിസിഐയെ രേഖാമൂലം അറിയിക്കും.
ഐസിസി കരാറിനെതിരെ ആസ്ട്രേലിയയും ഇംഗ്ലണ്ടും നിലപാട് കര്‍ശനമാക്കിയ സാഹചര്യത്തിലാണ് ഇന്ത്യന്‍ കളിക്കാരും കടുത്ത നിലപാട് സ്വീകരിക്കുന്നത്.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
'ജാഡയുള്ള മമ്മൂട്ടിക്കൊപ്പമല്ല, റഫീഖ് സഖാവിനൊപ്പം തന്നെ, മുഖ്യമന്ത്രി അല്ല, ആര് പറഞ്ഞാലും' -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും'












Click it and Unblock the Notifications