ശ്രീലങ്കയില്‍ പോകുന്നത് രണ്ടാം നിര ടീം
ബാംഗളൂര്‍ : സെപ്തംബര്‍ 12ന് ശ്രീലങ്കയില്‍ ആരംഭിക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റില്‍ രണ്ടാം നിര ഇന്ത്യന്‍ ടീം പങ്കെടുക്കുമെന്ന് ബിസിസിഐ സെക്രട്ടറി നിരഞ്ജന്‍ ഷാ അറിയിച്ചു.
എന്തു സമ്മര്‍ദ്ദമുണ്ടായാലും ഐസിസിയുടെ പുതിയ പരസ്യക്കരാറില്‍ ഒപ്പിടേണ്ടെന്ന് ഇംഗ്ലണ്ടില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീമംഗങ്ങള്‍ ഒറ്റക്കെട്ടായി തീരുമാനിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ രണ്ടാം നിരക്കാരെ വച്ചായാലും ഇന്ത്യ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുമെന്ന് ഷാ അറിയിച്ചു.
എന്നാല്‍ തിരഞ്ഞെടുക്കപ്പെടുന്നവരുടെ പേരുവിവരങ്ങള്‍ ഉടന്‍ വെളിപ്പെടുത്താനാവില്ലെന്ന് ഷാ പറഞ്ഞു. മുതിര്‍ന്ന കളിക്കാരുള്‍പ്പെടെയുളളവരുടെ മനസ് മാറുമെന്നാണ് തങ്ങളുടെ പ്രതീക്ഷ. കരാറില്‍ ഒപ്പിട്ടാല്‍ അവരെ ടീമില്‍ ഉള്‍പ്പെടുത്തും.
ഐസിസി കരാറിനെക്കുറിച്ച് കളിക്കാരുമായി ആവശ്യത്തിന് ചര്‍ച്ച നടത്തിക്കഴിഞ്ഞു. ഒപ്പിടില്ലെന്ന കാര്യത്തില്‍ അവര്‍ ഒറ്റക്കെട്ടാണ്. ഈ സാഹചര്യത്തില്‍ തങ്ങള്‍ക്കെന്തു ചെയ്യാന്‍ കഴിയുമെന്ന് ഷാ ചോദിച്ചു.
ചൊവാഴ്ച നടന്ന സെലക്ഷന്‍ കമ്മിറ്റി യോഗത്തിലും ടീമംഗങ്ങളുടെ കാര്യത്തില്‍ അന്തിമ തീരുമാനമായില്ല. കരാറില്‍ ഒപ്പിടാന്‍ വ്യാഴാഴ്ച ഉച്ച വരെ സമയം നല്‍കാമെന്ന തീരുമാനമെടുത്ത് യോഗം പിരിഞ്ഞു. രണ്ടു മൂന്നു ദിവസത്തിനകം പ്രശ്നം പൂര്‍ണമായും പരിഹരിക്കാനാവുമെന്ന് ബോര്‍ഡ് പ്രതീക്ഷിക്കുന്നു.












Click it and Unblock the Notifications