ഇന്ത്യയുടെ നിര്‍ദേശം ഐസിസി തള്ളി
ദുബായ്: വിവാദ കരാറില്‍ ഒപ്പിടാതെ തന്നെ ശ്രീലങ്കയില്‍ അടുത്ത മാസം നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ പങ്കെടുക്കാമെന്ന ഇന്ത്യയുടെ നിര്‍ദേശം ഐസിസി തള്ളി. പകരം കരാറില്‍ ഒപ്പിടാന്‍ ഇന്ത്യന്‍ കളിക്കാര്‍ക്ക് കൂടുതല്‍ സമയം അനുവദിക്കാന്‍ ഐസിസി തീരുമാനിച്ചു.
കളിക്കാരുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിന് കൂടുതല്‍ സമയം ആവശ്യമാണെന്ന ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണ് കൂടുതല്‍ സമയം അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ദുബായില്‍ ചേര്‍ന്ന ഐസിസി എക്സിക്യൂട്ടീവ് ബോര്‍ഡ് യോഗത്തിലാണ് ഈ തീരുമാനം.
ഇന്ത്യയൊഴിച്ച്, മറ്റ് 11 രാജ്യങ്ങളും ഐസിസി കരാറില്‍ ഒപ്പുവയ്ക്കാന്‍ തയ്യാറായിട്ടുണ്ടെന്ന് ഐസിസി ചെയര്‍മാന്‍ മാല്‍ക്കം സ്പീഡ് പറഞ്ഞു. ഇന്ത്യന്‍ കളിക്കാരും ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡും നേരിടുന്ന ബുദ്ധിമുട്ട് കണക്കിലെടുത്താണ് കരാറില്‍ ഒപ്പിടുന്ന കാര്യം തീരുമാനിക്കാന്‍ ഐസിസി കൂടുതല്‍ സമയം അനുവദിച്ചിരിക്കുന്നത്.
അതേ സമയം ഇന്ത്യയുടെ നിര്‍ദേശം മുഖവിലയ്ക്കെടുക്കാന്‍ ഐസിസി തയ്യാറില്ലെന്ന് വ്യക്തമായിക്കഴിഞ്ഞു. കരാറില്‍ ഒപ്പിടാതെ ചാമ്പ്യന്‍സ് ട്രോഫിയില്‍ കളിക്കാമെന്ന ഇന്ത്യയുടെ നിര്‍ദേശം ഒരു നിലയ്ക്കും സ്വീകാര്യമല്ലെന്നും മാര്‍ക്കം സ്പീഡ് പറഞ്ഞു.
ഐസിസി നടത്തുന്ന ടൂര്‍ണ്ണമെന്റുകള്‍ സ്പോണ്‍സര്‍ ചെയ്യുന്ന കമ്പനികളുടെ എതിരാളികളുടെ പരസ്യത്തില്‍, ആ ടൂര്‍ണ്ണമെന്റുകള്‍ തുടങ്ങുന്നതിന് ഒരു മാസം മുമ്പ് തൊട്ട് ടൂര്‍ണ്ണമെന്റ് തീര്‍ന്ന് ഒരു മാസം കഴിയുന്നത് വരെ കളിക്കാര്‍ പങ്കെടുക്കരുതെന്നാണ് ഐസിസിയുടെ കരാര്‍ വ്യവസ്ഥ ചെയ്യുന്നത്. എന്നാല്‍ ഇന്ത്യയിലെ പ്രധാന താരങ്ങളായ സച്ചിന്‍, ഗാംഗുലി, വീരേന്ദ്ര ഷെവാഗ്, രാഹുല്‍ ദ്രാവിഡ് എന്നിവരെ പ്രതികൂലമായി ബാധിക്കുമെന്നതിനാലാണ് ഇവരാരും ഈകരാറില്‍ ഒപ്പിടാന്‍ സമ്മതിക്കാത്തത്.
ഐസിസിയുടെ ഈ കരാറില്‍ ക്രിക്കറ്റ്രംഗത്ത് സജീവമായ ആകെയുള്ള 12 രാഷ്ട്രങ്ങളില്‍ 11 ഉം ഒപ്പിടാന്‍ തയ്യാറായ സ്ഥിതിക്ക് ഇനി ഇന്ത്യ എന്തു തീരുമാനമെടുക്കും എന്നതാണ് ലോകം ഉറ്റുനോക്കുന്നത്.












Click it and Unblock the Notifications