കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാരത്തണ്‍ സമ്മാനം പ്രീജയ്ക്ക്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കേരളാ സ്പോര്‍ട്സ്കൗണ്‍സില്‍ സംഘടിപ്പിച്ച മാരത്തണ്‍ ഓട്ടത്തില്‍ വനിതകളുടെ വിഭാഗത്തില്‍ കേരളത്തിന്റെ പ്രീജ ശ്രീധരന് ഒന്നാം സമ്മാനം. പുരുഷ വിഭാഗത്തില്‍ മഹാരാഷ്ട്രയുടെ സര്‍വീസസ് താരം നായിക് ജയ് ഭായ് ഒന്നാം സ്ഥാനം നേടി.

വനിതാവിഭാഗം മാരത്തണ്‍ ഓട്ടത്തിന് 10 കിലോമീറ്ററായിരുന്നു ദൂരം. അവസാന വര്‍ഷ ബിരുദവിദ്യാര്‍ത്ഥിയായ പ്രീജ 36 മിനിറ്റ് 33 സെക്കന്റില്‍ ഇത്രയും ദൂരം കീഴടക്കി. 20 കാരിയായ പ്രീജ മഹാത്മാഗാന്ധി സര്‍വകലാശാലയുടെ ദീര്‍ഘദൂര ഓട്ടക്കാരിയാണ്. ഇന്ത്യയെ പ്രതിനിധീകരിച്ച് ബെല്‍ജിയത്തിലും പോര്‍ച്ചുഗലിലും ദീര്‍ഘദൂര ഓട്ട മത്സരത്തില്‍ പങ്കെടുത്തിട്ടുണ്ട്.

എസ്.ആര്‍. ബിന്ദു രണ്ടാം സ്ഥാനവും ദില്ലിയില്‍ നിന്നെത്തിയ ഭാഗവതി മൂന്നാം സ്ഥാനവും നേടി.

പുരുഷവിഭാഗത്തില്‍ മാരത്തണ്‍ ദൂരം 37 കിലോമീറ്ററായിരുന്നു. മഹാരാഷ്ട്രക്കാരനായ നായിക് ജയ് ഭായ് രണ്ട് മണിക്കൂര്‍ 29 മിനിറ്റ് 43 സെക്കന്റില്‍ ഇത്രയും ദൂരം ഓടിയെത്തി. നായികിന് ഒരു ലക്ഷം രൂപയും സ്വര്‍ണ്ണമെഡലും ലഭിക്കും. സര്‍വീസസ് താരങ്ങളായ അരവിന്ദ് കുമാറിന് രണ്ടാംസ്ഥാനവും എച്ച്. എ. ചിന്നപ്പയ്ക്ക് മൂന്നാം സ്ഥാനവും ലഭിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X