കെയ്ഫിന് സെഞ്ച്വറി; ഇന്ത്യയ്ക്ക് 14 റണ്‍സ് ജയം
കൊളംബോ: വിക്കറ്റുകള്‍ തുരുതുരാ വീണിട്ടും അക്ഷോഭ്യനായി നിന്ന മുഹമ്മദ് കെയ്ഫിന്റെ അത്യുജ്വല സെഞ്ച്വറി (111 നോട്ടൗട്ട്) ഇന്ത്യയുടെ വിജയം ഉറപ്പുവരുത്തി. സിംബാവ്വെയ്ക്കെതിരായ ചാമ്പ്യന്‍സ് ട്രോഫിയിലെ ആദ്യമത്സരത്തില്‍ 14 റണ്‍സിനായിരുന്നു ജയം.
289 റണ്‍സ് എന്ന ലക്ഷ്യം മറികടക്കാന്‍ ആന്റി ഫ്ലവറിന്റെ (145) പിഴവുകളില്ലാത്ത ഇന്നിംഗ്സ് സിംബാവ്വെയെ സഹായിക്കുമെന്ന് തോന്നിച്ചെങ്കിലും അവസാന ഓവറുകളില്‍ ബൗളര്‍മാര്‍ അവസരത്തിനൊത്തുയര്‍ന്നതോടെ വിജയം ഇന്ത്യയ്ക്ക് തന്നെയായി.
അഞ്ച് വിക്കറ്റിന് 87 എന്ന നിലയില്‍ ഇന്ത്യ പരുങ്ങുന്ന സ്ഥിതിയിലാണ് മുഹമ്മദ് കെയ്ഫും രാഹുല്‍ ദ്രാവിഡും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. ദ്രാവിഡിനൊപ്പം തുടങ്ങിയ ഇന്നിഗ്സ് അവസാന പന്ത് വരെ അപ്രതിരോധ്യമായി തുടര്‍ന്ന കെയ്ഫ് ഒരിക്കല്‍ കൂടി അവിശ്വസനീയമായ പ്രകടനത്തിലൂടെ ഇന്ത്യയുടെ രക്ഷകനാവുകയായിരുന്നു.
112 പന്തില്‍ നിന്നാണ് കെയ്ഫ് 111 റണ്‍സ് നേടിയത്. ദ്രാവിഡ് 71 റണ്‍സെടുത്തു.












Click it and Unblock the Notifications