കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരുണാകരന്‍ നായര്‍ ബി സി സി ഐ സെക്രട്ടറി

  • By Staff
Google Oneindia Malayalam News

കൊല്‍ക്കത്ത: ബി സി സി ഐ യുടെ സെക്രട്ടറിയായി കരുണാകരന്‍ നായര്‍ (എസ് കെ നായര്‍) തിരഞ്ഞെടുക്കപ്പെട്ടു.

നിരഞ്ജന്‍ ഷായെ ആറ് വോട്ടിന് തോല്‍പ്പിച്ചാണ് കരുണാകരന്‍ നായര്‍ സെക്രട്ടറിയായത്. കരുണാകരന്‍ നായര്‍ക്ക് 18 വോട്ടും നിരഞ്ജന്‍ ഷായ്ക്ക് 12 വോട്ടുമാണ് കിട്ടിയത്. മുന്‍ പ്രസിഡണ്ടായ എ സി മുത്തയ്യയുടെ പക്ഷക്കാരനാണ് ഷാ.

പ്രസിഡണ്ട് സ്ഥാനത്തേയ്ക്ക് ജഗ്മോഹന്‍ ഡാല്‍മിയ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. കൊല്‍ക്കത്തയില്‍ നടന്ന 73 ാമത് പൊതുയോഗത്തിലാരുന്നു തിരഞ്ഞെടുപ്പുകള്‍. കഴിഞ്ഞ വര്‍ഷം നീണ്ട പോരിന് ശേഷമാണ് ഡാല്‍മിയ പ്രസിണ്ടായി തിരഞ്ഞെടുക്കപ്പെട്ടത്. ഡാല്‍മിയ പക്ഷക്കാരനായ കിഷോര്‍ റുങ്ട വീണ്ടും ഖജാന്‍ജിയായി തിരഞ്ഞെടുക്കപ്പെട്ടു.

കേരള ക്രിക്കറ്റിന് കിട്ടിയ അംഗീകാരമാണ് തന്റെ തിരഞ്ഞെടുപ്പെന്ന് എസ് കെ നായര്‍ പറഞ്ഞു. കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റായി കരുണാകരന്‍ നായര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എസ്.കെ. നായര്‍ ഇപ്പോള്‍ ബി.സി.സി.ഐ ധനകാര്യ കമ്മീഷന്‍ ചെയര്‍മാനായി പ്രവര്‍ത്തിച്ചുവരികയായിരുന്നു

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X