Get Updates
Get notified of breaking news, exclusive insights, and must-see stories!

എട്ട് വിക്കറ്റ് ജയത്തോടെ ഇന്ത്യ സെമിയില്‍

കൊളംബോ: ഇന്ത്യയുടെ സംഹാരാത്മക ബാറ്റിംഗിന് മുന്നില്‍ ഇംഗ്ലീഷ് ബൗളര്‍മാര്‍ക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. വീരേന്ദര്‍ സെവാഗിന്റെയും (126) ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുടെയും (117 നോട്ടൗട്ട്) അത്യുജ്വല ബാറ്റിംഗ് 10.3 ഓവര്‍ ബാക്കിയിരിക്കെ ഇന്ത്യയ്ക്ക് എട്ട് വിക്കറ്റ് വിജയവും സെമി പ്രവേശനവും നേടികൊടുത്തു.

ജയിക്കാന്‍ 270 റണ്‍സ് എന്ന വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ ആദ്യത്തെ നാല് ഓവറുകളില്‍ മാത്രമേ അല്പം പരുങ്ങിനിന്നുള്ളൂ. സെവാഗ് സ്വതസിദ്ധമായ ശൈലിയില്‍ ഇംഗ്ലീഷ് ബൗളര്‍മാരെ കടന്നാക്രമിച്ചപ്പോള്‍ ഇന്ത്യയുടെ സ്കോര്‍ അതിവേഗം ഉയരുകയായിരുന്നു.

ഓപ്പണര്‍മാരായ സെവാഗും ഗാംഗുലിയും ചേര്‍ന്ന് 192 റണ്‍സാണ് എടുത്തത്. 29-ാമത്തെ ഓവറില്‍ സെവാഗ് പുറത്താവുമ്പോള്‍ വിജയം സുനിശ്ചിതമായി കഴിഞ്ഞിരുന്നു.

104 പന്തില്‍ നിന്നാണ് സെവാഗ് 126 റണ്‍സെടുത്തത്. 109 പന്തില്‍ നിന്ന് ഗാംഗുലി 117 റണ്‍സുമെടുത്തു. സെവാഗാണ ്മാന്‍ ഒഫ് ദ മാച്ച്.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 269 റണ്‍സെടുത്തത്. ബ്ലാക്വെല്‍ 68 പന്തില്‍ നിന്ന് 82 റണ്‍സെടുത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+