നാടകീയ ജയത്തോടെ ഇന്ത്യ ഫൈനലില്‍
കൊളംബോ: നിര്‍ണായക മത്സരങ്ങളില്‍ ദക്ഷിണാഫ്രിക്കയെ വിടാതെ പിന്തുടരുന്ന നിര്‍ഭാഗ്യത്തിന്റെ ദുര്‍ഭൂത ബാധ ഇന്ത്യയ്ക്ക് നാടകീയ ജയം നേടികൊടുത്തു. വിജയം ഉറപ്പിച്ച ഘട്ടത്തില്‍ ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട് ബാറ്റിംഗ് അഴിച്ചുവിടുന്ന ബാറ്റ്സ്മാന്‍മാര്‍ കളി മറന്നപ്പോള്‍ ഇന്ത്യന്‍ ബൗളര്‍മാരും അവസരത്തിനൊത്ത് ഉയര്‍ന്നു.
ഫൈനലില്‍ ഓസ്ട്രേലിയ-ശ്രീലങ്ക മത്സരത്തിലെ വിജയികളെയാണ് ഇന്ത്യ നേരിടേണ്ടത്.
50 ഓവറില്‍ ഒമ്പത് വിക്കറ്റിന് 261 റണ്‍സെടുത്ത ഇന്ത്യയ്ക്കെതിരെ വിജയം മണത്ത ദക്ഷിണാഫ്രിക്കയുടെ ഓപ്പണര്‍ ഗിബ്സ് (116) പരിക്ക് മൂലം പിന്മാറിയോടെയാണ് കളി ഇന്ത്യയുടെ വരുതിയില്‍ വന്നത്. റണ്‍ റേറ്റ് കുത്തനെ കുറയുകയും അവസാന ഓവറുകളില്‍ അടിച്ചുതകര്‍ക്കാനാവാതെ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്മാര്‍ പതറുകയും ചെയ്തതോടെ വിജയം ഇന്ത്യയ്ക്കായി.
119 പന്തില്‍ നിന്ന് 116 റണ്‍സെടുത്ത ഗിബ്സും ജാക്വസ് കാലിസും (97) 180 റണ്‍സിന്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് പടുത്തെങ്കിലും വിജയം അവര്‍ക്ക് അന്യമാവുകയായിരുന്നു.
58 പന്തില്‍ നിന്ന് 59 റണ്‍സെടുത്ത വീരേന്ദ്ര സെവാഗ് ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് നല്‍കിയത്. യുവരാജ്സിംഗ് 62 റണ്‍സെടുത്തു.
59 റണ്‍സും മൂന്നും വിക്കറ്റുമെടുത്ത സെവാഗാണ് മാന്‍ ഒഫ് ദ മാച്ച്. ഇംഗ്ലണ്ടിനെതിരായ കഴിഞ്ഞ കളിയിലും സെവാഗ് തന്നെയായിരുന്നു കളിയിലെ കേമന്‍.












Click it and Unblock the Notifications