ഏഷ്യാഡ്: അഞ്ജുവിന് സ്വര്‍ണ്ണം
ബുസാന്‍: ബുസാന്‍ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് അത്ലറ്റിക്സില്‍ ആദ്യ സ്വര്‍ണ്ണം നേടിക്കൊടുത്തത് മലയാളി. അഞ്ജു ബി. ജോര്‍ജ്ജാണ് ഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ ലോംഗ്ജംപില്‍ സ്വര്‍ണ്ണം നേടിയത്.
6.53 മീറ്റര്‍ ദുരം ചാടിയാണ് 24 കാരിയായ അഞ്ജു സ്വര്‍ണ്ണം നേടിയത്. ജപ്പാന്റെ മാനോ ഹവോക 6.47 മീറ്റര്‍ താണ്ടി വെള്ളിനേടി. ഒക്ടോബര്‍ ഏഴ് തിങ്കളാഴ്ചയാണ് അത്ലറ്റിക്സ് മത്സരങ്ങള്‍ തുടങ്ങിയത്. നേരത്തെ ഭാരദ്വഹനം, ഗുസ്തി, വനിതാ ഹോക്കി തുടങ്ങിയ ഇനങ്ങളിലെല്ലാം നിരാശപ്പെടേണ്ടിവന്ന ഇന്ത്യ ഇനി ഉറ്റുനോക്കുന്നത് അത്ലറ്റിക്സിനെയാണ്.
തിങ്കളാഴ്ച ബോക്സിംഗില്‍ ഇന്ത്യയുടെ പ്രതീക്ഷയായ ഹര്‍പാല്‍ സിംഗ് പുറത്തായി. അതേ സമയം ലൈറ്റ് വെയിറ്റില്‍ ഇന്ത്യയുടെ രാമാനന്ദ് ക്വാര്‍ട്ടറില്‍ കടന്നു. മുഹമ്മദ് അലി ഖമര്‍, ജിതേന്ദര്‍ കുമാര്‍ എന്നിവരാണ് ക്വാര്‍ട്ടറില്‍ കടന്ന മറ്റ് രണ്ട് ഇന്ത്യന്‍ ബോക്സിംഗ് താരങ്ങള്‍.












Click it and Unblock the Notifications