ഏഷ്യാഡ്: ബീനമോള്‍ക്ക് സ്വര്‍ണ്ണം
ബുസാന്‍: ഏഷ്യാഡില്‍ കേരളത്തിന്റെ ബീനമോള്‍ക്ക് സ്വര്‍ണ്ണം. 800 മീറ്ററിലാണ് കേരളത്തിന്റെ കെ.എം. ബീനമോള്‍ അത്ലറ്റിക്സിലെ ഇന്ത്യയുടെ മൂന്നാം സ്വര്‍ണ്ണം നേടിയത്.
ബീനമോള്‍ രണ്ട് മിനിറ്റ് 4.17 സെക്കന്റിലാണ് 800 മീറ്റര്‍ പൂര്‍ത്തിയാക്കി സ്വര്‍ണ്ണം സ്വന്തമാക്കിയത്. വെള്ളിനേടിയത് ഇന്ത്യയുടെ തന്നെ മാധുരി എ. സിംഗാണ്. രണ്ട് മിനിറ്റ് 4.94 സെക്കന്റ്. ഉസ്ബെക്കിസ്ഥാന്റെ സമിറ അമിറോവ വെങ്കലം നേടി. രണ്ട് മിനിറ്റ് 5.05 സെക്കന്റ്.
ഇന്ത്യയ്ക്ക് വേണ്ടി ഈ ഏഷ്യാഡില്‍ സ്വര്‍ണ്ണം നേടിയ രണ്ടാമത്തെ മലയാളിയാണ് ബീനമോള്‍. കഴിഞ്ഞ ദിവസം ലോംഗ്ജമ്പില്‍ കേരളത്തിന്റെ അഞ്ജു ബോബി ജോര്‍ജ്ജ് സ്വര്‍ണ്ണം നേടിയിരുന്നു.












Click it and Unblock the Notifications