Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയ്ക്ക് ഇന്നിംഗ്സ് വിജയം

മുംബൈ: ആദ്യ ടെസ്റില്‍ ഇന്ത്യയ്ക്ക് ഐതിഹാസിക വിജയം. വാങ്കഡേ സ്റേഡിയത്തില്‍ ഹര്‍ബജന്‍ സിംഗിന്റെ മാന്ത്രികപ്രകടനത്തിന്റെ പിന്‍ബലത്തോടെ വെസ്റിന്‍ഡീസിനെ ഇന്നിംഗ്സിനും 112 റണ്‍സിനുമാണ് ഇന്ത്യ തോല്പിച്ചത്.

ഇതോടെ മൂന്ന് ടെസ്റുകളുടെ പരമ്പരയില്‍ ഇന്ത്യ 1-0 ലീഡ് നേടി. നാലാം ദിവസമായ ഒക്ടോബര്‍ 12 ശനിയാഴ്ച വെസ്റിന്‍ഡീസ് ബാറ്റിംഗ് നിര ഇന്ത്യയുടെ സ്പിന്‍ ആക്രമണത്തിന് മുന്നില്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു. ഇന്ത്യയെ വീണ്ടും ബാറ്റിംഗിനയക്കണമെങ്കില്‍ 301 റണ്‍സ് കൂടി നേടേണ്ടിയിരുന്ന വെസ്റിന്‍ഡീസ് ഇന്നിംഗ്സ് 188 റണ്‍സിന് അവസാനിച്ചു. ശനിയാഴ്ച ഉച്ചഭക്ഷണത്തിന് ശേഷം 50 മിനിറ്റ് കൂടിയേ ഇന്ത്യയ്ക്ക് കളിക്കേണ്ടിവന്നുള്ളൂ.

91ന് ഒരു വിക്കറ്റ് എന്ന നിലയില്‍ നിന്നാണ് വെസ്റിന്‍ഡീസ് ശനിയാഴ്ച ബാറ്റിംഗിനിറങ്ങിയത്. ഹര്‍ബജനും കുംബ്ലെയും ചേര്‍ന്നാണ് വെസ്റിന്‍ഡീസ് നിരയെ ചുരുട്ടിക്കെട്ടിയത്. ഹര്‍ബജന്‍ സിംഗ് ഏഴ് വിക്കറ്റും കുംബ്ലെ മൂന്നുവിക്കറ്റും സ്വന്തമാക്കി.

മൂന്ന് ടെസ്റ് പരമ്പരയില്‍ രണ്ടാം ടെസ്റ് ചെന്നൈയില്‍ ഒക്ടോബര്‍ 17വ്യാഴാഴ്ച ആരംഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+