ഏഷ്യാഡ്: ഹോക്കി സ്വര്‍ണ്ണം കൊറിയയ്ക്ക്
ബുസാന്‍: ഏഷ്യാഡില്‍ ഇന്ത്യയ്ക്ക് സ്വര്‍ണ്ണം കൈപ്പിടിയില്‍നിന്നും വഴുതിപ്പോയി. മൂന്നിനെതിരെ നാലുഗോളുകള്‍ക്കാണ് തെക്കന്‍ കൊറിയ ഇന്ത്യയെ കീഴടക്കിയത്.
പാകിസ്ഥാനെതിരെ നേടിയ വിജയത്തിന്റെ ആവേശവുമായി കളിക്കളത്തിലിറങ്ങിയ ധന്‍രാജ്പിള്ളയും കൂട്ടരും അവസാനനിമിഷം വരെ പൊരുതി. പക്ഷെ സ്വന്തം നാട്ടുകാരുടെ പിന്‍ബലത്തിന്റെ ആവേശവും വേഗമാര്‍ന്ന നീക്കങ്ങളും കൊറിയന്‍ കുട്ടികള്‍ക്ക് കൂട്ടായി.
ഇത് മൂന്നാം തവണയാണ് ഇന്ത്യയും കൊറിയയും ഏഷ്യാഡ് സ്വര്‍ണ്ണത്തിനായി ഫൈനലില്‍ കൊമ്പുകോര്‍ക്കുന്നത്. ഈ വിജയത്തോടെ തെക്കന്‍ കൊറിയ ഒളിമ്പ്യാഡ് ഹോക്കിയില്‍ കളിക്കാന്‍ ബെര്‍ത്ത് നേടി.












Click it and Unblock the Notifications