ഏഷ്യാഡ്: ബീനമോള്‍ക്ക് മൂന്നാം മെഡല്‍
ബുസാന്‍: നാനൂറ് മീറ്റര്‍ റിലേയില്‍ കൂടി ഇന്ത്യയ്ക്ക് സ്വര്‍ണ്ണം നേടാന്‍ സഹായിച്ചതോടെ കേരളത്തിന്റെ ബീനമോള്‍ക്ക് മൂന്ന് ഏഷ്യാഡ് മെഡലായി. നേരത്തെ ബീനമോള്‍ 800 മീറ്ററില്‍ സ്വര്‍ണ്ണവും 400 മീറ്ററില്‍ വെള്ളിയും നേടിയിരുന്നു.
ബീനമോള്‍, ജിന്‍സി ഫിലിപ്പ്, ഉമ, മഞ്ജീത് കൗര്‍ എന്നിവരടങ്ങിയ സഖ്യമാണ് ഏഷ്യാഡില്‍ നാനൂറ് മീറ്റര്‍ റിലേയില്‍ ഇന്ത്യയെ സ്വര്‍ണ്ണമണിയിച്ചത്. മൂന്ന് മിനിറ്റ് 30.84 സെക്കന്റിലാണ് ഇവര്‍ സ്വര്‍ണ്ണം നേടിയത്.
കസാഖ്സ്ഥാന്‍ രണ്ടാം സ്ഥാനവും ചൈന മൂന്നാം സ്ഥാനവും നേടി. പുരുഷന്മാരുടെ 400 മീറ്റര്‍ റിലേയില്‍ ഇന്ത്യ രണ്ടാം സ്ഥാനം നേടി. പുരുഷന്മാരുടെ ഡിസ്കസ് ത്രോവില്‍ കേരളത്തിന്റെ അനില്‍ കുമാര്‍ ഇന്ത്യയ്ക്ക് വേണ്ടി വെങ്കലം നേടി. അത്ലറ്റിക്സിലെ മികച്ച വിജയക്കുതിപ്പുകളോടെ ഇന്ത്യ മെഡല്‍ നിലയില്‍ ആറാം സ്ഥാനത്തേക്ക് ഉയര്‍ന്നു.












Click it and Unblock the Notifications