വിന്‍ഡീസ് 167ന് പുറത്ത്
ചെന്നൈ: വീണ്ടും കുംബ്ലെ-ഹര്‍ബജന്‍ മാജിക്കിന് മുന്നില്‍ വെസ്റിന്‍ഡ് ബാറ്റ്സ്മാന്‍ പതറി. സ്പിന്നര്‍മാര്‍ക്കു മുന്നില്‍ ഒരിയ്ക്കല്‍ കൂടി തകര്‍ന്നടിഞ്ഞ വെസ്റിന്‍ഡീസ് രണ്ടാം ക്രിക്കറ്റ് ടെസ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ 167 റണ്‍സിനു പുറത്തായി.
തുടര്‍ന്ന് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 31 റണ്‍സ് നേടി. കളി നിര്‍ത്തുമ്പോള്‍ 24 റണ്‍സോടെ വീരേന്ദ്ര സെവാഗും ആറ് റണ്‍സോടെ സഞ്ജയ് ബംഗാറുമാണ് ക്രീസില്‍.
ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെടുത്ത വിന്‍ഡീസ് നിരയില്‍ 35 റണ്ണെടുത്ത നായകന്‍ കാള്‍ ഹൂപ്പറും 27 റണ്ണെടുത്ത ശിവ് നാരായണന്‍ ചന്ദര്‍പോളും മാത്രമാണ് പിടിച്ചു നിന്നത്. ഇന്ത്യയ്ക്കുവേണ്ടി അനില്‍ കുംബ്ലെ വെറും 30 റണ്‍സ് മാത്രം വഴങ്ങി അഞ്ചും ഹര്‍ബജന്‍ മൂന്നും വിക്കറ്റ് വീഴ്ത്തി. ജവഗല്‍ ശ്രീനാഥും സഹീര്‍ഖാനും ഓരോ വിക്കറ്റെടുത്തു.
മൂന്നു ടെസ്റ് പരമ്പകളില്‍ ആദ്യ ടെസ്റില്‍ വിജയം കൊയ്ത ഇന്ത്യ ഇപ്പോള്‍ 1-0ന് ലീഡ് ചെയ്ത് നില്ക്കുകയാണ്. ഈ ടെസ്റില്‍ കൂടി വിജയിച്ചാല്‍ പരമ്പര ഇന്ത്യ സ്വന്തമാക്കും.












Click it and Unblock the Notifications