കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ അഞ്ചിന് 190

  • By Staff
Google Oneindia Malayalam News

ചെന്നൈ: വെസ്റിന്റീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റിന്റെ രണ്ടാം ദിവസം ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സെടുത്തു. ഒന്നാം ഇന്നിംഗ്സില്‍ 167ന് പുറത്തായ വെസ്റിന്റീസിനെതിരെ ഇന്ത്യയ്ക്ക് 23 റണ്‍സിന്റെ ലീഡുണ്ട്.

ഓപ്പണര്‍മാരായ സഞ്ജയ് ബങ്കാറും വീരേന്ദ്ര ഷെവാഗും ചേര്‍ന്ന് ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ 91 റണ്‍സെടുത്തെങ്കിലും ഈ തുടക്കം മുതലാക്കാന്‍ പിന്നീട് വന്ന സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഒഴികെയുള്ള ബാറ്റ്സ്മാന്മാര്‍ക്ക് സാധിച്ചില്ല.

ബങ്കാര്‍ 40 റണ്‍സെടുത്തപ്പോള്‍ ഏകദിന ശൈലിയില്‍ കളിച്ച ഷെവാഗ് 65 പന്തില്‍ നിന്ന് 61 റണ്‍സെടുത്തു. ഷെവാഗ് പുറത്തായതിന് ശേഷമെത്തിയ രാഹുല്‍ ദ്രാവിഡ് 11 റണ്‍സെടുത്ത് പുറത്തായി.

43 റണ്‍സാണ് സച്ചിനെടുത്തത്. ക്രിക്കറ്റില്‍ 20,000 റണ്‍സ് തികയ്ക്കുന്ന ആദ്യത്തെ ബാറ്റ്സ്മാന്‍ എന്ന റെക്കോഡും സച്ചിന്‍ സ്വന്തമാക്കി.

ആദ്യപന്തില്‍ തന്നെ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി റണ്ണൊന്നുമെടുക്കാതെ പുറത്തായി. വി. വി. എസ്. ലക്ഷ്മണും (18) പാര്‍ഥിവ് പട്ടേലും (ഒന്ന്) ആണ് ക്രീസില്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X