സച്ചിന് 20,000 റണ്‍സ്
ചെന്നൈ: ഇന്ത്യയുടെ സ്റാര്‍ ബാറ്റ്സ്മാന്‍ റെക്കോഡ് ബുക്കുകളില്‍ ഒരു അധ്യായം കൂടി എഴുതിച്ചേര്‍ത്തു. ക്രിക്കറ്റില്‍ 20,000 റണ്‍സ് നേടുന്ന ലോകത്തിലെ ആദ്യത്തെ ബാറ്റ്സ്മാന്‍ എന്ന റെക്കോഡ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തന്റെ പേരില്‍ കുറിച്ചു.
വെസ്റിന്റീസിനെതിരായ രണ്ടാമത്തെ ടെസ്റിലാണ് സച്ചിന്‍ 20,000 റണ്‍സ് തികച്ചത്. 20,000 തികയ്ക്കാന്‍ സച്ചിന് 16 റണ്‍സ് മാത്രമാണ് വേണ്ടിയിരുന്നത്. കാള്‍ ഹൂപ്പറുടെ പന്ത് ബൗണ്ടറിയിലേക്ക് പായിച്ചാണ് സച്ചിന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഒരു നാഴികക്കല്ല് കൂടി താണ്ടിയത്.
102 ടെസ്റ് മത്സരങ്ങളിലെ 162 ഇന്നിംഗ്സുകളിലായി 8461 റണ്‍സും 300 ഏകദിനങ്ങളില്‍ നിന്നുമായി 11,544 റണ്‍സുമാണ് സച്ചിന്‍ നേടിയത്.
ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി (33) നേടിയ ബാറ്റ്സ്മാനായ സച്ചിന് ടെസ്റില്‍ സെഞ്ച്വറിയുടെ എണ്ണത്തില്‍ ഒന്നാമനാവാന്‍ നാല് സെഞ്ച്വറി കൂടി മതി. 30 സെഞ്ച്വറിയാണ് സച്ചിന്‍ ടെസ്റില്‍ നേടിയത്. ഏറ്റവും കൂടുതല്‍ ടെസ്റ് സെഞ്ച്വറിയുടെ റിക്കോഡ് ഇപ്പോള്‍ സുനില്‍ ഗവാസ്കറുടെ പേരിലാണ്- 34.












Click it and Unblock the Notifications