കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയ്ക്ക് എട്ട് വിക്കറ്റ് ജയം, പരമ്പര

  • By Staff
Google Oneindia Malayalam News

ചെന്നൈ: വെസ്റിന്റീസിനെതിരായ രണ്ടാമത്തെ ടെസ്റും ജയിച്ചതോടെ മൂന്ന് ടെസ്റുകളുള്ള പരമ്പര ഇന്ത്യ നേടി. എട്ട് വിക്കറ്റിനാണ് രണ്ടാമത്തെ ടെസ്റില്‍ ഇന്ത്യ വെസ്റിന്റീസിനെ തോല്പിച്ചത്.

വെസ്റിന്റീസിനെ രണ്ടാം ഇന്നിംഗ്സില്‍ 229 റണ്‍സിന് പുറത്താക്കിയ ഇന്ത്യയ്ക്ക് ജയിക്കാന്‍ 81 റണ്‍സാണ് വേണ്ടിയിരുന്നത്. 21.1 ഓവറില്‍ തന്നെ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ അത് നേടുകയും ചെയ്തു.

നാല് വിക്കറ്റിന് 186 റണ്‍സ് എന്ന നിലയില്‍ നാലാം ദിവസം കളി തുടങ്ങിയ വെസ്റിന്റീസിന്റെ അവശേഷിക്കുന്ന ആറ് വിക്കറ്റുകളും 43 റണ്‍സ് കൂടി ചേര്‍ക്കുന്നതിനിടയില്‍ വീണു. ഹര്‍ഭജന്‍ സിംഗ് നാലും സഹീര്‍ഖാന്‍ മൂന്നും വിക്കറ്റ് വീഴ്ത്തി. ശ്രീനാഥിന് രണ്ടും കുംബ്ലൈയ്ക്ക് ഒന്നും വിക്കറ്റുണ്ട്.

രണ്ടാം ഇന്നിംഗ്സിലും ഏകദിന ശൈലിയില്‍ കളിച്ച വീരേന്ദ്ര ഷെവാഗ് 30 പന്തില്‍ നിന്ന് 33 റണ്‍സെടുത്തു. ഷെവാഗിന്റെയും ബങ്കാറി (21) ന്റെയും വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത്. വിജയറണ്‍ നേടുമ്പോള്‍ ടെണ്ടുല്‍ക്കറും (16) ദ്രാവിഡും (6) ആയിരുന്നു ക്രീസില്‍.

രണ്ടിന്നിംഗ്സുകളിലുമായി ഏഴ് വിക്കറ്റെടുത്ത ഹര്‍ഭജന്‍സിംഗാണ് മാന്‍ ഒഫ് ദ മാച്ച്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X