മാര്‍ക്ക് വോ വിടപറയുന്നു
സിഡ്നി: ലോകത്തിലെ മികച്ച ബാറ്റ്സ്മാന്‍മാരില്‍ ഒരാളായ ആസ്ത്രേല്യയുടെ മാര്‍ക്ക് വോ അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിട പറയുന്നു. ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയില്‍ കളിക്കുന്ന ആസ്ത്രേല്യന്‍ ടീമില്‍ നിന്ന് തന്നെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചാണ് മാര്‍ക്ക് വോയുടെ വിടവാങ്ങല്‍ തീരുമാനം. അതേ സമയം താന്‍ ഫസ്റ് ക്ലാസ്ക്രിക്കറ്റില്‍ കളിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇംഗ്ലണ്ടുമായുള്ള ആദ്യ മത്സരത്തില്‍ മാര്‍ക്ക് വോയ്ക്ക് പകരം ഡാരന്‍ ലെമാനെ ടീമിലെടുത്തതാണ് മാര്‍ക്ക് വോയെ ചൊടിപ്പിച്ചത്. ഇപ്പോഴത്തെ ആസ്ത്രേല്യന്‍ ടെസ്റ് ടീമില്‍ നിന്നും ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചാണ് അന്താരാഷ്ട്രക്രിക്കറ്റില്‍ നിന്നും വിടപറയുന്നതെന്നും മാര്‍ക്ക്വോ പറഞ്ഞു.
ആസ്ത്രേല്യന്‍ ക്യാപ്റ്റനായിരുന്ന സ്റീവ്വോയുടെ സഹോദരനാണ് മാര്‍ക്ക് വോ. ഈ വര്‍ഷം ആദ്യം ആസ്ത്രേല്യന്‍ ഏകദിന ക്രിക്കറ്റ് ടീമില്‍ നിന്നും വോ സഹോദരന്മാരെ ഒഴിവാക്കിയത് വലിയ കോളിളക്കമുണ്ടാക്കിയിരുന്നു. അന്ന് സ്റീവ് വോയ്ക്കു പകരം ക്യാപ്റ്റന്‍ സ്ഥാനം റിക്കി പോണ്ടിംഗിന് നല്കുകയായിരുന്നു.
ആസ്ത്രേല്യയ്ക്ക് വേണ്ടി ഇതുവരെ കളിക്കാന്‍ കഴിഞ്ഞതില്‍ സന്തുഷ്ടനാണെന്നും മാര്‍ക്ക് വോ പറഞ്ഞു. കഴിഞ്ഞ 12 വര്‍ഷമായി മാര്‍ക്ക് വോ അന്താരാഷ്ടക്രിക്കറ്റ് രംഗത്തുണ്ടായിരുന്നു. ഇന്ത്യയ്ക്കെതിരെ പുറത്താകാതെ നേടിയ 153 റണ്‍സാണ് ടെസ്റ്ക്രിക്കറ്റില്‍ മാര്‍ക്ക് വോയുടെ ഏറ്റവും വലിയ സ്കോര്‍. 33.34 റണ്‍സാണ് അദ്ദേഹത്തിന്റെ റണ്‍ ശരാശരി. ശ്രീലങ്കയില്‍ 1994-95 കാലത്ത് നടത്തിയ പര്യടനത്തിനിടയില്‍ പിച്ചിന്റെയും കാലാവസ്ഥയുടെയും വിവരങ്ങള്‍ ചോര്‍ത്തിയതുവഴി മാര്‍ക്ക് വോയും ക്രിക്കറ്റ്കോഴ വിവാദത്തില്‍ കുടുങ്ങിയിരുന്നു. എന്നാല്‍ ആസ്ത്രേല്യന്‍ ക്രിക്കറ്റ് ബോര്‍ഡ് പിഴ മാത്രം ഈടാക്കി മാര്‍ക്ക് വോയെ കുറ്റവിമുക്തനാക്കി.












Click it and Unblock the Notifications