Get Updates
Get notified of breaking news, exclusive insights, and must-see stories!

സന്തോഷ് ട്രോഫി: കേരളം ബംഗാളിനെ കീഴടക്കി

ഇംഫാല്‍: സന്തോഷ് ട്രോഫിയില്‍ ചാമ്പ്യന്മാരുടെ പ്രകടനത്തോടെ തന്നെ കേരളം തുടങ്ങി. കരുത്തരായ ബംഗാളിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്പിച്ച് കേരളം സെമി ഫൈനല്‍ സാധ്യത ഉറപ്പാക്കി.

അസമിനോടാണ് കേരളത്തിന് ഇനി കളിക്കേണ്ടത്. സെമിയില്‍ കടയ്ക്കാന്‍ താരതമ്യേന ദുര്‍ബലരായ അസമിനെതിരെ കേരളത്തിന് സമനില മതി.

ഇതിന് മുമ്പ് അവസാനമായി സന്തോഷ് ട്രോഫിയില്‍ ഏറ്റുമുട്ടിയപ്പോള്‍ ഉണ്ടായ പരാജയത്തിന് കേരളം പകരം വീട്ടി. തയ്യില്‍ ഉസ്മാന്‍ ഒന്നും ഇഗ്നേഷ്യസ് രണ്ടും ഗോളുകള്‍ കേരളത്തിന് വേണ്ടി നേടി.

മത്സരത്തില്‍ ആദ്യഗോള്‍ നേടിയത് ബംഗാളാണ്. മുപ്പതാമത്തെ മിനുട്ടില്‍ ഇഗ്നേഷ്യസ് കേരളത്തിന് സമനില നേടികൊടുത്തു. ആദ്യപകുതിയില്‍ ഇരുവരും 1-1 സമനിലയിലായിരുന്നു.

രണ്ടാം പകുതിയില്‍ ഇഗ്നേഷ്യസ് കേരളത്തിന് ലീഡ് നേടികൊടുത്തെങ്കിലും രണ്ടാം പകുതിയുടെ 33-ാം മിനുട്ടില്‍ ബംഗാള്‍ ഡ്രോ നേടി. വിജയഗോള്‍ നേടിയ ഉസ്മാനാണ് മാന്‍ ഒഫ് ദ മാച്ച്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+