സന്തോഷ് ട്രോഫി: കേരളം ഫൈനലില്‍
ഇംഫാല്‍ : നിലവിലുള്ള ജേതാക്കളായ കേരളം സന്തോഷ് ട്രോഫി ഫുട്ബോളിന്റെ ഫൈനലില്‍ കടന്നു. ഇംഫാലില്‍ നവമ്പര്‍ ഒന്ന് വെള്ളിയാഴ്ച നടന്ന സെമിയില്‍ സര്‍വീസസിനെ 3-2ന് തകര്‍ത്താണ് കേരളം ഫൈനലില്‍ കടന്നത്.
കളിയുടെ ഒന്‍പതാം മിനിട്ടില്‍ ജെ.പി.ഗാംഗെമെ നേടിയ ഗോളിലൂടെ സര്‍വീസസ് കേരളത്തെ ഞെട്ടിച്ചു. തുടര്‍ന്ന് ഉണര്‍ന്നു കളിച്ച കേരളം നായകന്‍ അസീഫ് സഹീറിന്റെ ബൂട്ടിലൂടെ മൂന്നു മിന്നിറ്റിനുള്ളില്‍ സമനില ഗോള്‍ നേടി. തുടര്‍ന്ന് 22-ാം മിനിട്ടില്‍ അസീഫ് സഹീര്‍ രണ്ടാമതൊരു ഗോള്‍ കൂടി നേടി ലീഡ് ഉയര്‍ത്തി.
രണ്ടാം പകുതിയുടെ 69-ാം മിനിട്ടില്‍ പ്രീതം ബഹാദൂറിലൂടെ സര്‍വീസസ് സമനില നേടി. എന്നാല്‍ എ. അജയന്‍ 78-ാം മിനിട്ടില്‍ നേടിയ ഗോളിലൂടെ കേരളം സര്‍വീസസിനെ പിന്തള്ളി ഫൈനലിലേയ്ക്ക് യോഗ്യത നേടുകയായിരുന്നു.
തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് കേരളം സന്തോഷ് ട്രോഫി ഫൈനലില്‍ കടക്കുന്നത്. 18 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് സര്‍വീസസ് ഇത്തവണ സന്തോഷ് ട്രോഫിയുടെ സെമിയില്‍ എത്തിയത്. ശനിയാഴ്ച നടക്കുന്ന രണ്ടാം സെമിയില്‍ ഗോവ ആതിഥേയരായ മണിപ്പൂരിനെ നേരിടും.












Click it and Unblock the Notifications