മണിപ്പൂര്‍ ഫൈനലില്‍
ഇംഫാല്‍: മണിപ്പൂര്‍ സന്തോഷ് ട്രോഫി ഫുട്്ബോളിന്റെ ഫൈനലില്‍ പ്രവേശിച്ചു. നവംബര്‍ അഞ്ച് ചൊവാഴ്ച നടക്കുന്ന ഫൈനലില്‍ നിലവിലുള്ള ജേതാക്കളായ കേരളവും മണിപ്പൂരും ഏറ്റുമുട്ടും.
മൂന്ന് ഞാറാഴ്ച നടന്ന രണ്ടാം സെമിയില്‍ ഗോവയെ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ തോല്‍പ്പിച്ചാണ് ആതിഥേയരായ മണിപ്പൂര്‍ ഫൈനലിലെത്തിയത്.
വിജയ പ്രതീക്ഷയോടെയാണ് അമ്പത്തെട്ടാമത് സന്തോഷ് ട്രോഫി ഫുട്ബോളിന്റെ ഫൈനല്‍ മത്സരത്തില്‍ കേരളം ഇറങ്ങുന്നത്.
സന്തോഷ് ട്രോഫിയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് മണിപ്പൂര്‍ ഫൈനലിലെത്തുന്നത്. നിശ്ചിത 90 മിനിട്ടും തുടര്‍ന്ന് എക്ട്രാ ടൈമിലും ഇരു ടീമുകളും ഗോള്‍ നേടാത്തതിനെത്തുടര്‍ന്ന് മത്സരം പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീണ്ടു. ഷൂട്ടൗട്ടില്‍ മണിപ്പൂര്‍ നാലു തവണ ഗോവന്‍ വല ചലിപ്പിച്ചപ്പോള്‍ മൂന്നുഗോളേ ഗോവയ്ക്ക് നേടാനായുള്ളൂ.
ശനിയാഴ്ച നടന്ന മണിപ്പൂര്‍-ഗോവ സെമി കാണികള്‍ അലങ്കോലപ്പെടുത്തിയതിനെത്തുടര്‍ന്നാണ് മത്സരം വീണ്ടും നടത്തിയത്. ശനിയാഴ്ച ഗോവ നേടിയ ഗോളിനെച്ചൊല്ലി കാണികള്‍ ബഹളം വച്ചതാണ് മത്സരം ഉപേക്ഷിക്കാന്‍ കാരണമായത്.












Click it and Unblock the Notifications