കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സന്തോഷ് ട്രോഫി: കേരളം മണിപ്പൂര്‍ ഫൈനല്‍ ഇന്ന്

  • By Staff
Google Oneindia Malayalam News

ഇംഫാല്‍: സന്തോഷ് ട്രോഫി ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ നവംബര്‍ അഞ്ച് ചൊവാഴ്ച കേരളം ആതിഥേയരായ മണിപ്പൂരിനെ നേരിടും.

ന ിലവിലുള്ള ചാമ്പ്യന്മാരാണ് കേരളം. അഞ്ചാം കിരീടത്തിന് വേണ്ടിയാണ് അമ്പത്തെട്ടാമത് സന്തോഷ് ട്രോഫി ഫൈനലില്‍ കേരളം ചൊവാഴ്ച കളിയ്ക്കുന്നത്. കേരളത്തിന് പേടിയ്ക്കേണ്ടത് മണിപ്പൂരിന്റെ കളിക്കാരെയല്ല മറിച്ച് കാണികളെയാണ്. മണിപ്പൂര്‍-ഗോവ സെമിഫൈനലില്‍ കാണികള്‍ കളിക്കളത്തിലിറങ്ങി പ്രശ്നം ഉണ്ടാക്കിയിരുന്നു. ഗോവയുടെ മുന്നേറ്റങ്ങളാണ് കാണികളെ ചൊടിപ്പിച്ചത്.

കളിയുടെ കാര്യത്തില്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ് കേരളം. അവര്‍ ഭയക്കുന്നത് കാണികളെ തന്നെ. സുരക്ഷാപ്രശ്നം കണക്കിലെടുത്ത് ഖുമാന്‍ ലാംപക് സ്റേഡിയത്തില്‍ കനത്ത പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നാലായിരത്തോളം സുരക്ഷാഭടന്മാര്‍ ആയുധങ്ങളുമായി സ്റേഡിയത്തിലുണ്ടാവും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X