Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയ്ക്ക് 202 റണ്‍സ് വിജയലക്ഷ്യം

ജോധ്പൂര്‍: വെസ്റിന്‍ഡീസിനെതിരെ ആറാം ഏകദിനത്തില്‍ വിജയിക്കാന്‍ ഇന്ത്യയ്ക്ക് 202 റണ്‍സ് വേണം. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ദ്രാവിഡ് വെസ്റിന്‍ഡീസിനെ ബാറ്റ് ചെയ്യാന്‍ അയക്കുകയായിരുന്നു. 46.3 ഓവര്‍ പിന്നിടുമ്പോഴേക്കും 201 റണ്‍സിന് വെസ്റിന്‍ഡീസിന്റെ ഏല്ലാ ബാറ്റ്സ്മാന്‍മാരും പുറത്തായി.

പരിക്കുമൂലം വിശ്രമിക്കുന്ന ഗാംഗുലിക്ക് പകരം ക്യാപ്റ്റന്റെ തൊപ്പിയണിഞ്ഞ രാഹുല്‍ ദ്രാവിഡ് വെസ്റിന്‍ഡീസിനെ ബാറ്റു ചെയ്യാന്‍ അയക്കുക വഴി തന്റെ തീരുമാനം ശരിയാണെന്ന് തെളിയിച്ചു. കഴിഞ്ഞ കളികളിലെല്ലാം നന്നായി തിളങ്ങിയ വെസ്റിന്‍ഡീസ് ബാറ്റിംഗ് നിര തകരുകയായിരുന്നു. 58 റണ്‍സെടുത്ത ശിവ്നാരായണ്‍ ചന്ദര്‍പോളും 38 റണ്‍സ് നേടിയ കാള്‍ ഹൂപ്പറുമാണ് അല്പമെങ്കിലും തിളങ്ങിയത്.

ആദ്യ സ്പെല്ലില്‍ പന്തെറിഞ്ഞ ശ്രീനാഥും അഗാര്‍ക്കറും വെസ്റിന്‍ഡീസിനെ നല്ല തുടക്കമിടുന്നതില്‍ നിന്നും ഫലപ്രദമായി തടഞ്ഞു. തുടര്‍ന്ന് വന്ന മുരളീ കാര്‍ത്തിക് ആദ്യ ഓവറില്‍ മൂന്ന് വിക്കറ്റ് നേടി വെസ്റിന്‍ഡീസിനെ വിറപ്പിച്ചു. സ്പിന്‍ നിരയില്‍ മറ്റൊരു താരോദയം വിളിച്ചറിയിക്കുകയായിരുന്നു ഇടംകയ്യന്‍ സ്പിന്നറായ മുരളി കാര്‍ത്തിക്.

കഴിഞ്ഞ ഏകദിനങ്ങളില്‍ കൂറ്റന്‍ സ്കോര്‍ നേടിയ ഇന്ത്യയുടെ പേടിസ്വപ്നമായ ക്രിസ് ഗെയ്ല്‍സിനെ 27 റണ്‍സില്‍ ഒതുക്കാന്‍ കഴിഞ്ഞതായിരുന്നു ഇന്ത്യയുടെ നേട്ടം. ഗെയ്ല്‍സിന്റെ വിക്കറ്റ് മുരളീ കാര്‍ത്തിക്കാണ് നേടിയത്. തുടര്‍ന്ന് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ തകര്‍ച്ചയെ നേരിടുകയാണ്. ഇതിനകം 12.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 48 റണ്‍സേ ഇന്ത്യയ്ക്ക് നേടാനായുള്ളൂ. ഇപ്പോള്‍ 3-2 മുന്നിട്ടുനില്ക്കുന്ന വെസ്റിന്‍ഡീസിന് ഈ കളികൂടി ജയിച്ചാല്‍ ഏകദിന പരമ്പര സ്വന്തമാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+