രഞ്ജി: കേരളം സെമിയില്‍
കൊച്ചി: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ത്രിപുരയ്ക്കെതിരെ നേടിയ മിന്നുന്ന വിജയത്തോടെ കേരളം സെമിയില്‍ കടക്കുമെന്നുറപ്പായി. ഇന്നിംഗ്സിനും 148 റണ്‍സിനുമാണ് കേരളം ജയിച്ചത്.
നാലാം ദിവസം കളി തുടങ്ങിയപ്പോള്‍ ഇന്നിംഗ്സ് പരാജയം ഒഴിവാക്കാന്‍ 225 റണ്‍സ് വേണ്ടിയിരുന്ന ത്രിപുര 139 റണ്‍സിന് പുറത്തായി. ത്രിപുരയുടെ അന്തകനായത് അനന്തപത്മനാഭനാണ്. രണ്ട് ഇന്നിംഗ്സിലും കൂടി 10 വിക്കറ്റ് നേടിയ അനന്തന്റെ സ്പിന്‍ മാജിക്കാണ് ത്രിപുരയുടെ കഥ കഴിച്ചത്. സുരേഷ് കുമാര്‍ രണ്ടാം ഇന്നിംഗ്സില്‍ മൂന്ന് വിക്കറ്റ്നേടി.
ഈ വിജയത്തോടെ കേരളത്തിന് എട്ടുപോയിന്റായി. കേരളം സെമിയിലേക്ക് കടക്കുമെന്നുറപ്പായി.
58 റണ്‍സെടുത്ത റിതേഷ് ജയ്സ്വാള്‍ മാത്രമാണ് കേരളത്തിനെതിരെ അല്പമെങ്കിലും ചെറുത്തുനിന്നത്.
കേരളം ഒന്നാം ഇന്നിംഗ്സ് 457 റണ്‍സ് ത്രിപുര ഒന്നാം ഇന്നിംഗ്സ് 170 റണ്‍സ് രണ്ടാം ഇന്നിംഗ്സ് 139 റണ്‍സ്












Click it and Unblock the Notifications