കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തെ ആസിഫ് സഹീര്‍ നയിക്കും

  • By Staff
Google Oneindia Malayalam News

കൊച്ചി: ഹൈദരാബാദില്‍ ഡിസംബര്‍ 12 മുതല്‍ 22 വരെ നടക്കുന്ന 32ാംമത് ദേശീയ ഗെയിംസില്‍ കേരളത്തെ ആസിഫ് സഹീര്‍ നയിക്കും. ഫുട്ബാളില്‍ കുറിയ സ്ട്രൈക്കറായി അറിയപ്പെടുന്ന കളിക്കാരനാണ് ആസിഫ്.

എസ്. ഇഗ്നേഷ്യസ് ആണ് വൈസ് ക്യാപ്റ്റന്‍. കേരള ഫുട്ബാള്‍ അസോസിയേഷന്‍ സെക്രട്ടറി എസ്. സുഗുണന്‍ ഡിസംബര്‍ ഏഴ് ശനിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.

മറ്റ് ടീമംഗങ്ങള്‍: ടി.ജി. പുരുഷോത്തമന്‍, എം.എന്‍. നെല്‍സണ്‍, ജിനേഷ് തോമസ് (ഗോള്‍കീപ്പര്‍മാര്‍), വി. ശിവകുമാര്‍, കെ. സമീര്‍, കെ. ബിനീഷ്, വിനു ജോസ്, മൊഹമ്മദ് ഷഫീഖ്, എം. അബ്ദുള്‍ ബഷീര്‍, ലിലിയന്‍ കെന്നത്ത് (ഡിഫന്‍ഡര്‍മാര്‍), കെ. അജയന്‍, വി. സുരേഷ് ബാബു, ടി. ഷബീറലി, എം. ബോണിഫേസ്, ബിജേഷ് ബെന്‍(മിഡ് ഫീല്‍ഡര്‍മാര്‍), ടി. ആസിഫ് സഹീര്‍, എസ്. ഇഗ്നേഷ്യസ്, എം.എ. അബ്ദുള്‍ ഹക്കീം, കെ.എം. അബ്ദുള്‍ നൗഷാദ്, ടി. ഉസ്മാന്‍(ഫോര്‍വേഡുകള്‍).

കേരളാ സ്പോര്‍ട്സ് കൗണ്‍സില്‍ കോച്ചായ എം. പീതാംബരനായിരിക്കും കേരള ടീമിന്റെ കോച്ച്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X