ഇന്ത്യയ്ക്ക് ദയനീയ തോല്‍വി
വെല്ലിംഗ്ടണ്‍: രണ്ടാം ഇന്നിംഗ്സിലും ലോകോത്തര ബാറ്റിംഗ് നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നുവീണതോടെ ന്യൂസിലാന്റിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റില്‍ ഇന്ത്യയ്ക്ക് ദയനീയ തോല്‍വി. പത്തു വിക്കറ്റിനാണ് രണ്ട് ടെസ്റുകളുള്ള പരമ്പരയിലെ ആദ്യമത്സരം ന്യൂസിലാന്റ് ജയിച്ചത്.
മൂന്നാം ദിവസം വെറും 121 റണ്‍സെടുത്ത് ഇന്ത്യ പുറത്തായത് 38.1 ഓവറിലാണ്. കിവീസ് ബൗളര്‍മാര്‍ സംഹാരതാണ്ഡവമാടിയപ്പോള്‍ ഇന്ത്യയുടെ കീര്‍ത്തി കേട്ട ബാറ്റ്സ്മാന്മാര്‍ പവനിലിയേക്ക് തുടര്‍ച്ചയായി മടങ്ങുകയായിരുന്നു. ഇന്ത്യ പുറത്തായതോടെ രണ്ടാം ഇന്നിംഗ്സില്‍ ജയിക്കാന്‍ വേണ്ട 36 റണ്‍സ് വിക്കറ്റൊന്നും നഷ്ടപ്പെടാതെ 9.3 ഓവറില്‍ ന്യൂസിലാന്റെടുത്തു.
രാവിലെ ഏഴിന് 201 എന്ന നിലയില്‍ തുടങ്ങിയ ന്യൂസിലാന്റിന്റെ ഒന്നാമിന്നിംഗ്സ് 247ല്‍ അവസാനിച്ചു. 86 റണ്‍സ് ലീഡാണ് കിവീസ് ഒന്നാം ഇന്നിംഗ്സില്‍ നേടിയത്.
സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (51) മാത്രമാണ് ഇന്ത്യയ്ക്ക് വേണ്ടി ചെറുത്തുനില്‍പ്പ് നടത്തിയത്. രണ്ടടക്കം കടന്നത് സച്ചിനടക്കം നാല് പേര്‍ മാത്രം!
ന്യൂസിലാന്റ് ഓപ്പണര്‍ മാര്‍ക്ക് റിച്ചാഡ്സണാണ് മാന്‍ ഒഫ് ദ മാച്ച്.












Click it and Unblock the Notifications