ഇന്ത്യ വീണ്ടും തകരുന്നു
ഹാമില്‍ട്ടണ്‍: ന്യൂസിലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റിലും ഇന്ത്യയുടെ ബാറ്റിംഗ് നിര തകര്‍ന്നു. രണ്ടാം ദിവസമായ ഡിസംബര്‍ 20 വെള്ളിയാഴ്ച കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ എട്ടു വിക്കറ്റിന് 92 റണ്‍സ് എന്ന നിലയിലാണ്.
പിച്ചിലെ നനവ് മൂലം ലഞ്ചിന് ശേഷമാണ് കളിതുടങ്ങിയത്. എന്നിട്ടും ബാറ്റിംഗ് ഒരു ദിവസം പോലും കടക്കാന്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ വിയര്‍ത്തു. ഡാനിയല്‍ ടഫിയും ഷെയ്ന്‍ ബോണ്ടും ചേര്‍ന്നാണ് ഇന്ത്യയുടെ കഥ കഴിച്ചത്. ഇരുവരും ചേര്‍ന്ന് ഇന്ത്യയുടെ ഏഴ് വിക്കറ്റുകള്‍ പങ്കിട്ടു. ഡാരില്‍ ടഫി 12 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി.
23 റണ്‍സെടുത്ത വി.വി.എസ്. ലക്ഷ്മണും 20 റണ്‍സെടുത്ത ഹര്‍ഭജന്‍ സിംഗും മാത്രമാണ് രണ്ടക്കം കണ്ടത്. സൗരവ് ഗാംഗുലിയും(5) ദ്രാവിഡും (9) സച്ചിനും (9) എല്ലാം വന്ന അതേ വേഗത്തില്‍ മടങ്ങിപ്പോയി. കളിനിര്‍ത്തുമ്പോള്‍ എട്ടു റണ്‍സോടെ പാര്‍ത്ഥീവ് പട്ടേല്‍ പുറത്താകാതെ നില്‍ക്കുന്നു.
ടെസ്റിന്റെ ആദ്യദിവസം മഴമൂലം കളി റദ്ദാക്കിയിരുന്നു.












Click it and Unblock the Notifications