കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രിക്കറ്റ്: ന്യൂസിലാന്റിനെ പത്രങ്ങള്‍ ക്രൂശിക്കുന്നു

  • By Staff
Google Oneindia Malayalam News

ഓക്ക്ലാന്റ്: ഇന്ത്യയ്ക്കെതിരായ ടെസ്റ് പരമ്പര 2-0ന് ന്യൂസിലാന്റ് നേടിയെങ്കിലും ടെസ്റിന് വേണ്ടിയുണ്ടാക്കിയ പിച്ചുകളുടെ നിലവാരമില്ലായ്മയെ ന്യൂസിലാന്റ് മാധ്യമങ്ങള്‍ ശക്തമായി വിമര്‍ശിച്ചു.

നിലവാരമില്ലാത്ത പിച്ചുകളിലുള്ള കളികള്‍ ടെസ്റ് ക്രിക്കറ്റിന് തന്നെ അപമാനമാണെന്നും ഏറ്റവും വിലകുറഞ്ഞ നാടകമായിരുന്നു ഈ ടെസ്റുകളെന്നും മാധ്യമങ്ങള്‍ കുറ്റപ്പെടുത്തുന്നു. ഇന്ത്യയുടെ ലോകോത്തര ബാറ്റിംഗ്നിര നാല് ഇന്നിംഗ്സുകളിലായി 507 റണ്‍സ് മാത്രമാണെടുത്തതെങ്കിലും അത് പ്രതിഫലിപ്പിക്കുന്നത് ന്യൂസിലാന്റിന് ക്രിക്കറ്റിനോടുള്ള ഉപേക്ഷ നിറഞ്ഞ സമീപമാണെന്ന് ന്യൂസിലാന്റ് ഹെറാള്‍ഡ് എന്ന പത്രം ആരോപിക്കുന്നു.

തങ്ങള്‍ക്ക് ഗുണം ചെയ്യില്ലെങ്കിലും എതിരാളികള്‍ക്ക് ശരിയായി കളിക്കാന്‍ കഴിയാത്ത പിച്ചുകളിലാണ് ന്യൂസിലാന്റ് കളിക്കാന്‍ ഇഷ്ടപ്പെടുന്നതെന്നാണ് ഈ മത്സരങ്ങള്‍ തെളിയിക്കുന്നതെന്നും ന്യൂസിലാന്റ് ഹെറാള്‍ഡ് കുറ്റപ്പെടുത്തി.

സച്ചിന്‍ ടെണ്ടുല്‍ക്കറും രാഹുല്‍ദ്രാവിഡുമൊക്കെ മക്ഗ്രാത്തിനെയും ഗില്ലെസ്പിയും പോലുള്ള ബൗളര്‍മാരെ അടിച്ചുതകര്‍ത്തിട്ടുള്ള ബാറ്റ്സ്മാന്മാരാണ്. ഡാരില്‍ ടുഫിയെയും ജേക്കബ് ഒറാമിനെയും പോലുള്ള ബൗളര്‍മാരെ എങ്ങനെ നേരിടണമെന്നതിനെ പറ്റി അവര്‍ക്ക് യാതൊരു ധാരണയുമില്ലായിരുന്നു- ന്യൂസിലാന്റ് ഹെറാള്‍ഡില്‍ റിച്ചാര്‍ഡ് ബൂക്ക് പരിഹാസപൂര്‍വം കൂട്ടിച്ചേര്‍ക്കുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X