ന്യൂസിലാന്റിന് ഏഴ് വിക്കറ്റ് ജയം
ഓക്ക്ലാന്റ്: ന്യൂസിലാന്റിനെതിരായ ഒന്നാം ഏകദിന മത്സരത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. ബാറ്റ്സ്മാന്മാരുടെ ശവപ്പറമ്പായി മാറിയ പിച്ചില്‍ മൂന്ന് വിക്കറ്റിനാണ് ന്യൂസിലാന്റ് ജയിച്ചത്.
ബാറ്റിംഗിന് അയക്കപ്പെട്ട ഇന്ത്യ 32.5 ഓവറില്‍ 108 റണ്‍സ് നേടി പുറത്തായി. ന്യൂസിലാന്റിനെതിരെ ഇതുവരെയുള്ള ഏകദിനചരിത്രത്തില്‍ ഇന്ത്യ നേടിയ ഏറ്റവും കുറഞ്ഞ സ്കോറാണ് ഇത്. കിവീസ് ബൗളര്‍മാര്‍ക്ക് മുന്നില്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ ഓരോരുത്തരായി മുട്ടുകുത്തുകയായിരുന്നു. ശിവ്സുന്ദര്‍ദാസും (30) രാഹുല്‍ ദ്രാവിഡും (20) മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്.
തുടര്‍ന്ന് ബാറ്റ് ചെയ്ത ന്യൂസിലാന്റും തകര്‍ച്ചയോടെയാണ് തുടങ്ങിയത്. നാല് വിക്കറ്റെടുത്ത ജവഗല്‍ ശ്രീനാഥ് ന്യൂസിലാന്റിന്റെ പ്രതീക്ഷകള്‍ തകിടംമറിയ്ക്കുമെന്ന് ഒരു ഘട്ടത്തില്‍ തോന്നിച്ചു. എന്നാല്‍ പുറത്താവാതെ 27 റണ്‍സെടുത്ത ജേക്കബ് ഒറാം ഏഴ് വിക്കറ്റുകള്‍ വീണ ശേഷം ന്യൂസിലാന്റിനെ കരകയറ്റുകയായിരുന്നു. ഏഴിന് 86 എന്ന നിലയില്‍ നിന്ന് ഒറാം ന്യൂസിലാന്റിനെ വിജയത്തിലേക്കെത്തിച്ചു.
നേരത്തെ ഇന്ത്യയുടെ അഞ്ച് വിക്കറ്റ് കൊയ്ത്, ഉജ്വല ഓള്‍ റൗണ്ടിംഗ് പ്രകടനം നടത്തിയ ഒറാമാണ് മാന്‍ ഒഫ് ദ മാച്ച്.












Click it and Unblock the Notifications