ഷെവാഗിന്റെ സെഞ്ച്വറി പാഴായി; ഇന്ത്യയ്ക്ക് വീണ്ടും തോല്‍വി
നാപ്പിയര്‍: ന്യൂസിലാന്റിനെതിരായ രണ്ടാം മത്സരത്തിലും ഇന്ത്യയ്ക്ക് തോല്‍വി. 35 റണ്‍സിനാണ് ഇന്ത്യയെ ന്യൂസിലാന്റ് പരാജയപ്പെടുത്തിയത്.
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്റ് 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സെടുത്തു. തുടര്‍ന്ന് ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് 43.3 ഓവറില്‍ 210 റണ്‍സെടുക്കുമ്പോഴേക്കും എല്ലാ വിക്കറ്റും നഷ്ടമായി.
ഒരു ഘട്ടത്തില്‍ വീരേന്ദ്ര ഷെവാഗും മുഹമ്മദ് കെയ്ഫും ചേര്‍ന്നുള്ള കൂട്ടുകെട്ട് ഇന്ത്യയെ ഭദ്രമായ നിലയിലെത്തിച്ചിരുന്നെങ്കിലും കെയ്ഫ് പുറത്തായതോടെ ഇന്ത്യയുടെ പതനം ആരംഭിക്കുകയായിരുന്നു. 78 റണ്‍സെടുത്ത അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് ഇന്ത്യ 187 റണ്‍സില്‍ നില്‍ക്കുമ്പോഴാണ് അവസാനിച്ചത്. തുടര്‍ന്ന് ഓരോരുത്തരായി ന്യൂസിലാന്റ് ബൗളര്‍മാര്‍ക്ക് മുന്നില്‍ മുട്ടുകുത്തുകയായിരുന്നു.
108 റണ്‍സെടുത്ത ഷെവാഗ് ഉജ്വല പ്രകടനമാണ് കാഴ്ചവെച്ചത്. ഷെവാഗിന്റെ ആത്മഹത്യാപരമായ റണ്ണൗട്ടോടെ ഇന്ത്യയുടെ പ്രതീക്ഷകള്‍ പാടേ തകര്‍ന്നു. ഷെവാഗാണ് കളിയിലെ കേമന്‍. കെയ്ഫ് 24ഉം വി. വി. എസ്. ലക്ഷ്മണ്‍ 20ഉം ദ്രാവിഡ് 18ഉം റണ്‍സെടുത്തുേ.
നതന്‍ ആസ്ലെയും (76) മാത്യു സിങ്ക്ളയറും (78) ആണ് ന്യൂസിലാന്റിന് വേണ്ടി മികച്ച പ്രകടനം കാഴ്ച വെച്ചത്.
10 ഓവറില്‍ 34 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ജവഗല്‍ ശ്രീനാഥ് ഇന്ത്യന്‍ ബൗളര്‍മാര്‍ക്കിടയില്‍ തിളങ്ങി. 46 റണ്‍സ് വഴങ്ങി സഹീര്‍ഖാനും മൂന്ന് വിക്കറ്റെടുത്തു.












Click it and Unblock the Notifications